തേനീച്ച വളർത്തൽ കൃഷിയായി പ്രഖ്യാപിക്കും ^മന്ത്രി സുനിൽകുമാർ

തേനീച്ച വളർത്തൽ കൃഷിയായി പ്രഖ്യാപിക്കും -മന്ത്രി സുനിൽകുമാർ തിരുവനന്തപുരം: തേനീച്ച വളർത്തൽ കൃഷിയായി വകുപ്പിൽ കീഴിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. അടുത്തവർഷം മുതൽ ചിങ്ങം ഒന്നിന് മികച്ച തേനീച്ച കർഷകരെ ആദരിക്കും. ഹണിമിഷൻ പ്രവർത്തനം ശക്തിപ്പെടുത്തി തേനീച്ച വളർത്തലുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ പ്രവർത്തനം ഏകോപിപ്പിക്കും. സ്കൂൾ വിദ്യാർഥികൾക്ക് പാൽ, മുട്ട എന്നിവയോടൊപ്പം തേനും വിതരണം ചെയ്യും. സംസ്ഥാനത്തെ ഗുണമേന്മയുള്ള തേനും തേൻ മൂല്യവർധിത ഉൽപന്നങ്ങളും അഗ്രോ ബേയാ പാർക്കുവഴി വിതരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഫെഡറേഷൻ ഒാഫ് ഇൻറിജീനസ് എപ്പികൾചറിസ്റ്റ്സി​െൻറ (ഫിയ) ഒമ്പതാം വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫിയ പ്രസിഡൻറ് കെ.കെ. തോമസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ കലാം, ട്രഷറർ എസ്.എ. ജോൺ, ഹോർട്ടികോർപ് എം.ഡി ബാബുതോമസ്, ഡോ. എസ്. ദേവനേശൻ, ചെറിയാൻ ജോസഫ്, ഗോപകുമാർ ആർ.എസ്, സി. മനോജ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.ആർ. സജയകുമാർ (തൃശൂർ) (പ്രസി.), ഡോ. എസ്. േദവനേശൻ (തിരുവനന്തപുരം) (ജന. സെക്ര.), എസ്.എ. ജോൺ (തിരുവനന്തപുരം) (ട്രഷ.). ചെറിയാൻ ജോസഫ് (കാസർകോട്), സി. മനോജ് കുമാർ (കണ്ണൂർ) (വൈസ് പ്രസി.), ആർ.എസ്. ഗോപകുമാർ (കൊല്ലം), ജോയിസ് ജോസഫ് (കോട്ടയം) (ജോ.സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.