തിരുവനന്തപുരം: ബിവറേജ് ഒൗട്ട്ലെറ്റിനെതിരെ സമരം ചെയ്ത കേസിൽ കോവളം എം.എൽ.എ എം. വിൻസെൻറിന് ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചു, പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ പ്രോസിക്യൂഷൻ വാദങ്ങൾ തള്ളിയ നെയ്യാറ്റിൻകര സെഷൻസ് കോടതി, 308 പേർ പ്രതിയായ കേസിൽ ഒരാളെ മാത്രം അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന പ്രതിഭാഗത്തിെൻറ വാദം അംഗീകരിക്കുകയായിരുന്നു. വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന വിൻെസൻറിനെ രണ്ടുദിവസം മുമ്പാണ് ബിവറേജ് ഒൗട്ട്ലെറ്റിനെതിരെ സമരം ചെയ്ത കേസിൽ ജയിലിലെത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഒന്നാം പ്രതിയാണ് വിൻെസൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.