ശബരിമല: റോഡ് പണികള്‍ ഉത്സവത്തിനുമുമ്പ് പൂര്‍ത്തീകരിക്കും -മന്ത്രി ജി. സുധാകരന്‍ - തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ സുഗമമായ യാത്ര ലക്ഷ്യമിട്ട് ഹൈകോടതി നിര്‍ദേശിച്ച റോഡുകളടക്കം 26 റോഡുകളിലും ആവശ്യമായിവരുന്ന അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍\B \Bഅറിയിച്ചു. എല്ലാപ്രവൃത്തികളും ഒക്‌ടോബര്‍ 31നുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന അവലോകനയോഗത്തില്‍ മന്ത്രി പറഞ്ഞു. അഴിമതി ഇല്ലാതാകുന്നതിെൻറ ഭാഗമായി പ്രവൃത്തികളുടെ സോഷ്യല്‍ ഓഡിറ്റിങ് പൂര്‍ത്തീകരണശേഷം നടത്തുമെന്ന് മന്ത്രി അറിയിച്ചു. സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ചീഫ് എൻജിനീയര്‍മാര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.