ഡ്രില്ലിങ്​ ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു ഒരാൾക്ക് പരിക്ക്

കരുനാഗപ്പള്ളി: ഡ്രില്ലിങ് ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. തൊടിയൂർ വെളുത്ത മണൽചന്തക്ക് സമീപമുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തി​െൻറ മൂന്നാം നിലയുടെ മേൽക്കൂരക്ക് ഷീറ്റ് ഇടുന്നതി​െൻറ ഭാഗമായി ഡ്രില്ലിങ് ജോലിക്കിടെയാണ് അപകടം. മറ്റൊരാൾക്ക് പരിക്കേറ്റു. മാവേലിക്കര താമരക്കുളം ചത്തിയറ മുരളി ഭവനം മുരളിയാണ് (45) മരിച്ചത്. ഇയാളോപ്പം േജാലി ചെയ്തിരുന്ന ഗിരീഷിനെ നിസ്സാര പരിക്കുകളോടെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11.30ഒാടെയാണ് സംഭവം. ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ഇരുമ്പു പൈപ്പുകളിൽ ദ്വാരം ഇടുന്നതിനിടെ ഷോക്കേറ്റ മുരളി കെട്ടിടത്തിൽനിന്ന് തെറിച്ച് റോഡ് വശത്ത് വീഴുകയായിരുന്നു. ഇയാളോടെപ്പം സമീപത്തുണ്ടായിരുന്ന ഗിരീഷും വീണെങ്കിലും കെട്ടിടത്തി​െൻറ വശത്തെ ഷീറ്റിന് പുറത്തായതിനാൽ നിസ്സാര പരിക്കോടെ രക്ഷപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: പ്രസന്ന. മക്കൾ: സുജിത്, സുമിത്ര, സുമിത. ദേവയാനി kol62 devayani കിഴക്കേകല്ലട: മറവൂർമുറിയിൽ ഇരിപ്പറവീട്ടിൽ മാധവ​െൻറ ഭാര്യ ദേവയാനി (75) നിര്യാതയായി. മക്കൾ: ഉഷ, ഉദയൻ, ഉദേശിനി. മരുമക്കൾ: ഗോപി, ഓമന, സുരേന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.