തിരുവനന്തപുരം: ശാസ്ത്രത്തിനു വേണ്ടി ശാസ്ത്രസമൂഹം നടത്തുന്ന മാർച്ച് ആഗസ്റ്റ് ഒമ്പതിന് തിരുവനന്തപുരത്ത് നടക്കും. പബ്ലിക് ലൈബ്രറിക്ക് മുന്നിൽനിന്ന് കേരള സർവകലാശാലയിലേക്കാണ് മാർച്ച്. ശാസ്ത്രജ്ഞരും ഗവേഷകരും അധ്യാപകരും വിദ്യാർഥികളും ശാസ്ത്ര സ്നേഹികളും മാർച്ചിൽ പെങ്കടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയ വരുമാനത്തിെൻറ മൂന്ന് ശതമാനം ശാസ്ത്ര-സാേങ്കതിക ഗവേഷണത്തിന് നീക്കിെവക്കുക, അശാസ്ത്രീയവും അന്ധവുമായ ആശയങ്ങളുടെയും മതപരമായ അസഹിഷ്ണുതയുടെയും പ്രചാരണം അവസാനിപ്പിക്കുക, ശാസ്ത്രീയ മനോഭാവവും മാനുഷിക മൂല്യങ്ങളും അന്വേഷണ ത്വരയും വളർത്തുക, വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ശാസ്ത്രീയ തെളിവുകളുള്ള ആശയം മാത്രം നൽകുക, എല്ലാ സർക്കാർ നയങ്ങളും തെളിവുകളെ ആധാരമാക്കിയുള്ള ശാസ്ത്രത്തെ അടിസ്ഥാനമാക്കി തയാറാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. അന്ധവിശ്വാസങ്ങളുടെയും അശാസ്ത്രീയ ചിന്താഗതികളുടെയും മതാന്ധതയുടെയും വേലിയേറ്റം രാജ്യത്ത് ശാസ്ത്ര മുന്നേറ്റങ്ങൾക്ക് വിഘാതം സൃഷ്ടിക്കുകയാണ്. സർക്കാർ ധനസഹായം െവട്ടിച്ചുരുക്കുന്നത് ശാസ്ത്ര ഗവേഷണ രംഗത്ത് ഗുരുതര തിരിച്ചടി ഉണ്ടാക്കുകയാണ്. ശാസ്ത്രവും ശാസ്ത്രീയ മനോഭാവവും സംരക്ഷിക്കാൻ വേണ്ടിയാണ് ശാസ്ത്ര സമൂഹം രംഗത്തുവരുന്നത്- സംഘാടകർ പറഞ്ഞു. ബ്രേക് ത്രൂ സയൻസ് സൊസൈറ്റി, ഒാൾ ഇന്ത്യ പീപിൾസ് സയൻസ് നെറ്റ്വർക്ക്, ആസ്ട്രോ കേരള, ഇന്ത്യൻ റൈറ്റേഴ്സ് ഫോറം അടക്കമുള്ള സംഘടനകൾ മാർച്ചുമായി സഹകരിക്കുന്നുണ്ട്. തിരുവനന്തപുരത്തെ മാർച്ച് ഏതെങ്കിലും പ്രത്യേക വേദിയുടെ പേരിലാകില്ല. വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളിൽ സെമിനാറുകളും വിളംബര ജാഥകളും ഇതോടനുബന്ധിച്ച് നടക്കും. വാർത്തസമ്മേളനത്തിൽ െഎ.എസ്.ആർ.ഒ റിട്ട. ഡെപ്യൂട്ടി ഡയറ്ടർ പി. രാധാകൃഷ്ണൻ, സി-ഡാക്ക് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഡി. കൃഷ്ണവാര്യർ, പ്രഫ. പി.എൻ. തങ്കച്ചൻ, പ്രഫ. ഗിരീഷ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.