വർക്കല: പാലച്ചിറ അൽ അമീൻ സാധുസഹായസമിതിയുടെ ആഭിമുഖ്യത്തിൽ മതവിജ്ഞാനസദസ്സും സഹായവിതരണവും സംഘടിപ്പിക്കും. വെള്ളിയാഴ്ച രാത്രി ഏഴിന് പാലച്ചിറ ജങ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ ഹാഫിസ് എം.എച്ച് ഹമ്മാദ് ബാഖവി ഉദ്ഘാടനം ചെയ്യും. സാധുസഹായസമിതി പ്രസിഡൻറ് അബ്ദുൽ ഹക്കീം മൗലവി അധ്യക്ഷത വഹിക്കും. തുടർന്ന് പനവൂർ നവാസ് മന്നാനി പ്രഭാഷണം നടത്തും. ശനിയാഴ്ച കാഞ്ഞാർ അഹമ്മദ് കബീർ മൗലവിയും ഞായറാഴ്ച സിറാജുദ്ദീൻ അൽ ഖാസിമിയും പ്രഭാഷണം നിർവഹിക്കും. ഞായറാഴ്ച രാത്രി ഏഴിന് നടക്കുന്ന സമ്മേളനത്തിൽ ഹാഫിളുമാരെ വർക്കല മന്നാനിയ പ്രിൻസിപ്പൽ കെ.പി അബൂബക്കർ ആദരിക്കും. ചടങ്ങിൽ ഭവന നിർമാണ സഹായം, ചികിത്സ ധനസഹായം, തയ്യൽമെഷീൻ വിതരണം എന്നിവയും മദ്രസാ പരീക്ഷയിൽ മികച്ചവിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകളും സമ്മാനിക്കുമെന്ന് ജനറൽ സെക്രട്ടറി ടി. തൽഹത്ത്, ട്രഷറർ അബ്ദുൽ റഹീം എന്നിവർ അറിയിച്ചു. 'നാടുകാണൽ': പ്രകൃതി, പരിസ്ഥിതിസൗഹൃദ സംരക്ഷണയാത്ര സംഘടിപ്പിക്കും വർക്കല: ചാവർകോട് സഹൃദയ സാംസ്കാരികസമിതിയുടെ ആഭിമുഖ്യത്തിൽ 'നാടുകാണൽ' എന്ന പേരിൽ പ്രകൃതി, പരിസ്ഥിതി, സൗഹൃദ സംരക്ഷണയാത്ര സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് ചാവർകോട് നിന്നാരംഭിക്കുന്ന യാത്ര പാണിൽ ഏല, മലച്ചിറ വടക്കേ ഏല, ഈഞ്ചവിള കുളം, ചിറ്റാറ്റ് കുളം തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് പത്തരയോടെ മലച്ചിറ പാലത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ഒത്തുചേരലിൽ അഡ്വ. വി. ജോയി എം.എൽ.എ സംബന്ധിക്കുമെന്ന് കൺവീനർ ബിജു സഹൃദയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.