6000 കിണറുകളിലെ ജലശുദ്ധി പരിശോധന നാളെ

കാട്ടാക്കട: വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ 6000 കിണറുകളിലെ ജലശുദ്ധി പരിശോധന ശനിയാഴ്ച നടക്കുമെന്ന് ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന 'വറ്റാത്ത ഉറവയ്ക്കായ്' ജല സമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനങ്ങൾ. കേരളത്തിൽ ആദ്യമായാണ് ഒരു നിയോജകമണ്ഡലത്തിലെ മുഴുവൻ കിണറുകളിലെയും കുടിവെള്ളം പരിശോധനക്ക് വിധേയമാക്കുന്നത്. വിളവൂർക്കൽ, കാട്ടാക്കട പഞ്ചായത്തുകളിൽ ജലശുദ്ധി പരിശോധന പൂർത്തിയായി. മലയിൻകീഴ്, മാറനല്ലൂർ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തനങ്ങൾ നടക്കുന്നു. കേരള സർക്കാറി​െൻറ ജലനിധിക്ക് കീഴിലുള്ള സി.സി.ഡി.യുവി​െൻറ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. കാട്ടാക്കട മണ്ഡലത്തിലെ 68 സ്കൂളുകളിലും രൂപീകരിച്ചിട്ടുള്ള ജല ക്ലബുകൾ തുടർപ്രവർത്തനങ്ങൾ ഏറ്റെടുക്കും. പേയാട് സ​െൻറ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പരിശീലനം ലഭിച്ച എൻ.എസ്.എസ് വളൻറിയർമാരാണ് ജലശുദ്ധി പരിശോധനക്ക് നേതൃത്വംനൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.