വീടുകയറി അക്രമം: ഗൃഹനാഥക്ക്​ പരിക്ക്​

കിളിമാനൂർ: മൂന്നംഗസംഘം വീടുകയറി വീട്ടമ്മയെ ആക്രമിച്ചു. വെള്ളല്ലൂർ മടത്തറയിൽ താമരശ്ശേരി സഫീനാ മൻസിലിൽ നബീസാബീവിക്കാണ് പരിക്കേറ്റത്. ഇവരെ വലിയകുന്ന് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപവാസികളായ മൂന്ന് യുവാക്കളാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. കുറുവടികളും ആയുധങ്ങളുമായെത്തിയ സംഘം നബീസാബീവിയുടെ സുഖമില്ലാത്ത മകൻ താഹ, ഭാര്യ ഷിബ, ഒരുവയസ്സുള്ള കുഞ്ഞ് എന്നിവരെ ഭീഷണിപ്പെടുത്തുകയും ചീത്തവിളിക്കുകയും തറയിൽ തള്ളിയിട്ട് മർദിക്കുകയും ചെയ്തു. കിളിമാനൂർ സി.െഎക്ക് പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.