പ്രവാസി പ്രോക്സി വോട്ടിങ്: ദുരുപയോഗത്തിന് സാധ്യത -കെ.സി. ജോസഫ് തിരുവനന്തപുരം: പ്രവാസികൾക്ക് േവാട്ടവകാശം നൽകാനുള്ള സുപ്രീംകോടതി നിർദേശത്തെ മുൻ മന്ത്രി കെ.സി. ജോസഫ് സ്വാഗതംചെയ്തു. എന്നാൽ പ്രോക്സി വോട്ടിങ് പ്രവാസികൾക്ക് ഏർപ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനം വേണ്ടത്ര ആലോചനയോടെ ആണെന്ന് തോന്നുന്നില്ല. വളരെയേറെ ദുരുപയോഗത്തിന് സാധ്യതയുണ്ട്. ഇതിനുപകരം ഒാൺലൈൻ മുഖേന പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പുവരുത്താനോ ഇന്ത്യൻ എംബസികളിലും അനുബന്ധകേന്ദ്രങ്ങളിലും പോളിങ് ബൂത്തുകൾ സജ്ജീകരിക്കാനോ സൗകര്യമൊരുക്കണം. പ്രവാസി വോട്ടവകാശം സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ തീരുമാനിക്കാൻ അഖിലകക്ഷിയോഗം വിളിച്ചുകൂട്ടാൻ കേന്ദ്രം തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.