വിവാദങ്ങൾ ഇല്ലാത്ത കേരളത്തിൽ മാത്രമേ വികസനം സാധ്യമാകൂ ^സ്​പീക്കർ

വിവാദങ്ങൾ ഇല്ലാത്ത കേരളത്തിൽ മാത്രമേ വികസനം സാധ്യമാകൂ -സ്പീക്കർ തിരുവനന്തപുരം: വിവാദങ്ങൾ ഇല്ലാത്ത കേരളത്തിൽ മാത്രമേ വികസനം സാധ്യമാകൂ എന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച 333ാമത് ആഴ്ചക്കൂട്ടം പ്രതിവാരചിന്തകളിൽ 'കേരളത്തി​െൻറ വികസനസ്വപ്നങ്ങൾ' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയത്തിന് വളരാനും സംവാദങ്ങൾക്ക് വേദികളുണ്ടാക്കാനും മാറ്റങ്ങൾക്ക് വേണ്ടി പ്രയത്നിക്കാനും കഴിയൂ. ഒേട്ടറെ നേട്ടങ്ങൾ ഉണ്ടാക്കിയെന്ന് ഒരുവിഭാഗം അവകാശപ്പെടുേമ്പാൾ കേരള മോഡൽ തന്നെ ഇല്ലെന്ന ആശയമാണ് മറുവിഭാഗം ഉയർത്തുന്നത്. സന്തുലിതമായ വികസനം കേരളത്തിൽ ഒരിടത്തും നടന്നിട്ടില്ലെന്ന യാഥാർഥ്യം ഇന്നും നിലനിൽക്കുകയാണ്. കൃഷി മെച്ചെപ്പടുത്താൻ നമുക്ക് ഒന്നും ചെയ്യാനായില്ല. വ്യവസായമേഖലയിൽ സമ്പത്തും തൊഴിലവസരങ്ങളും ഉണ്ടാക്കാനായില്ല. ഇൗ സന്തുലിതാവസ്ഥ ഇല്ലായ്മയിലായിരുന്നു കേരളത്തി​െൻറ വികസനം. എന്നാൽ വിദ്യാഭ്യാസരംഗത്ത് ഒരുപാട് നമുക്ക് മുന്നോട്ട് പോകാനായി. പക്ഷേ, വിദ്യാഭ്യാസം മതിയായ തലത്തിലേക്ക് മാറ്റിയെടുക്കാൻ നമുക്കിനിയുമായിട്ടില്ല. പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ചെറിയാൻ ഫിലിപ്, വി.എസ്. ഹരീന്ദ്രനാഥ്, ജെ.ആർ. പത്മകുമാർ എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.