മഅ്ദനി: സുപ്രീംകോടതി പരാമര്‍ശങ്ങള്‍ കർണാടകയുടെ ധാർഷ്​ട്യത്തിനേറ്റ പ്രഹരം ^ മുസ്​ലിം സംയുക്തവേദി

മഅ്ദനി: സുപ്രീംകോടതി പരാമര്‍ശങ്ങള്‍ കർണാടകയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരം - മുസ്ലിം സംയുക്തവേദി തിരുവനന്തപുരം. അബ്ദുന്നാസിര്‍ മഅ്ദനിയുടെ യാത്ര തടസ്സപ്പെടുത്താൻ കുത്സിതശ്രമം നടത്തിയതിനെതിരെ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ കണാടക സര്‍ക്കാറി​െൻറ ധിക്കാരത്തിനും ധാർഷ്ട്യത്തിനുമേറ്റ കനത്ത പ്രഹരമാണെന്ന് കേരള മുസ്ലിം സംയുക്തവേദി സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു. പരമോന്നത നീതിപീഠത്തി​െൻറ നിര്‍ദേശങ്ങളെപ്പോലും കാറ്റില്‍ പറത്തി ജനാധിപത്യമൂല്യങ്ങളെ പരസ്യമായി അവമതിച്ച കർണാടക സര്‍ക്കാര്‍ നടപടി മതേതര ഇന്ത്യക്ക് അങ്ങേയറ്റം അപമാനമാണ്. അധികാരത്തി​െൻറ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് മത ന്യൂനപക്ഷ നേതാക്കള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും കെണിയൊരുക്കുന്ന സംഘ്പരിവാര്‍ നയം ഏറ്റെടുത്തിരിക്കുന്ന കർണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കുള്ള കടുത്ത ആശങ്ക എ.ഐ.സി.സി നേതൃത്വത്തെ നേരില്‍ ബോധ്യപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. മഅ്ദനിക്ക് മതിയായ സുരക്ഷയൊരുക്കാന്‍ കേരളം തയാറാണെന്നറിയിച്ച് കർണാടക സര്‍ക്കാറിന് കത്ത് നല്‍കിയ സംസ്ഥാന സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും യോഗം അഭിനന്ദിച്ചു. സംസ്ഥാന പ്രസിഡൻറ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, സയ്യിദ് പൂക്കോയ തങ്ങൾ ബാഖവി, മൗലവി നവാസ് മന്നാനി പനവൂര്‍, വി.എച്ച്. അലിയാര്‍ മൗലവി, അബ്ദുല്‍ മജീദ് അമാനി, പാച്ചിറ സലാഹുദ്ദീന്‍, അഹമ്മദ് കബീര്‍ അമാനി, ജഅ്ഫറലി ദാരിമി പൊന്നാനി, സയ്യിദ് മുനീബ് മഖ്ദൂമി തിരൂര്‍, റഫീഖ് അഹമ്മദ് അല്‍ കാശിഫി, മൗലവി അബ്ദുറഹ്മാന്‍ അല്‍ഹാദി എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.