മാലിന്യസംസ്​കരണം: അമിതനിരക്ക് ചുമത്തരുത്​

തിരുവനന്തപുരം: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നഗരസഭ നൽകുന്ന സേവനങ്ങൾക്ക് അമിതനിരക്ക് ചുമത്താനുള്ള നീക്കത്തിൽനിന്ന് നഗരസഭ പിൻവാങ്ങണമെന്ന് ഫെഡറേഷൻ ഓഫ് െറസിഡൻറ്സ് അസോസിയേഷൻസ് തിരുവനന്തപുരം (ഫ്രാറ്റ്) പ്രസിഡൻറ് മരുതംകുഴി സതീഷ്കുമാർ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നഗരസഭ പ്രഖ്യാപിച്ച സർവേയിൽനിന്ന് െറസിഡൻറ്സ് അസോസിയേഷനുകൾ വിട്ടുനിൽക്കണമെന്നും തീരുമാനിച്ചു. ഓർഗനൈസിങ് സെക്രട്ടറി എ. ഗോപകുമാർ, വൈസ് പ്രസിഡൻറ് സി. മനോഹരൻ നായർ, ജോയൻറ് സെക്രട്ടറി കെ. സുഗുണൻ, പി.ആർ.ഒ എ.കെ. നിസാർ, വേട്ടക്കുളം ശിവാനന്ദൻ, ജി. ഹരിഹരൻ നായർ, ക്യാപ്റ്റൻ രാമചന്ദ്രൻ നായർ, എസ്. ജയലാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.