റോഡ് കൈയേറിയുള്ള അനധികൃത കടകള്‍ക്കെതിരെ നടപടി തുടങ്ങി

തിരുവനന്തപുരം: നഗരസഭയിലെ കുഞ്ചലുംമൂട് മുതൽ ജയിൽ വരെയുള്ള പ്രദേശത്ത് റോഡ് കൈയേറി സ്ഥാപിച്ച അനധികൃത തട്ടുകടകളും ബങ്കുകളും നഗരസഭ നീക്കംചെയ്തു. പൂജപ്പുര മേഖലയിൽ റോഡുകളും നടപ്പാതകളും ൈകയേറി വ്യാപകമായി അനധികൃത കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതി ഉയര്‍ന്ന സാഹര്യത്തിലാണ് നഗരസഭ നടപടി സ്വീകരിച്ചത്. നഗരസഭ ഹെൽത്ത് വിഭാഗത്തി​െൻറയും റവന്യൂ വിഭാഗത്തി​െൻറയും നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് 25 ഓളം അനധികൃത കടകള്‍ നീക്കംചെയ്തു. നടപടികള്‍ വരുംദിനങ്ങളിൽ തുടരുമെന്ന് മേയര്‍ അറിയിച്ചു. ഹെൽത്ത് സ്‌ക്വാഡി​െൻറ നേതൃത്വത്തിൽ 17 രാത്രികാല തട്ടുകടകളിൽനിന്നായി 45 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.