ആറ്റിങ്ങല്‍: സമ്മാനിക്കുമെന്ന് അനുസ്മരണ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. സുഭാഷും ജനറല്‍ കണ്‍വീനര്‍ എസ്.വി. അനിലാലും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 75,000 രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകൽപനചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രേംനസീറുമായി അഭിനയിച്ച തുലാഭാരം ഉള്‍പ്പെടെ മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. തെലുങ്കുദേശത്തില്‍നിന്ന് ഇന്ത്യന്‍ പാര്‍ലമെൻറ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 15ന് വൈകീട്ട് ശാര്‍ക്കര മൈതാനിയില്‍ നടക്കുന്ന സ്മൃതി സായാഹ്നത്തില്‍ സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ച പ്രേംനസീര്‍ പുരസ്‌കാരവും ഇതേവേദിയില്‍ ടി.പി. മാധവന് സമ്മാനിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.