സ്വാശ്രയ പ്രവേശന രംഗത്ത് കുഴപ്പങ്ങളില്ലെന്ന് മന്ത്രി പറയുന്നത് അദ്ഭുതകരം -രമേശ് ചെന്നിത്തല തിരുവനന്തപുരം: ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുളം തോണ്ടിയിട്ടും ഒരു കുഴപ്പവുമില്ലെന്ന ആരോഗ്യമന്ത്രിയുടെ അവകാശവാദം അദ്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ പ്രവേശനരംഗത്ത് എന്താണ് സംഭവിക്കുന്നതെന്ന് മന്ത്രിക്ക് തന്നെ അറിയാത്തതിനാലാണ് ഒരു കുഴപ്പവുമില്ലെന്ന് അവര്‍ക്ക് തോന്നുന്നത്. ഇത്രയും കൂട്ടക്കുഴപ്പമുണ്ടായ മറ്റൊരു കാലഘട്ടമില്ല. അഡ്മിഷന്‍ പ്രക്രിയയുടെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും എത്ര ഫീസാണ് അടയ്ക്കേണ്ടിവരുകയെന്ന് കുട്ടികള്‍ക്കോ രക്ഷാകർത്താക്കള്‍ക്കോ അറിയില്ല. സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇത്തവണ മൂന്ന് പ്രാവശ്യമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇറക്കിയ ഓര്‍ഡിനന്‍സ് തന്നെ പിന്നീട് തിരുത്തി. മാനേജ്മെൻറുകളുമായി ധാരണയിലെത്തിയെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷേ ഒപ്പുെവച്ചത് പരിയാരം മാത്രം. അതും മറ്റൊരു ഫീസ് ഘടനയില്‍. മാനേജ്മെൻറുകളുമായി ധാരണ ഉണ്ടാക്കിയെങ്കില്‍ എന്തുകൊണ്ട് അവര്‍ കരാറില്‍ ഒപ്പുെവക്കുന്നില്ല. ഇത്തവണ പ്രവേശനം നടത്താമായിരുന്ന തിരുവനന്തപുരം, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നേടിയെടുക്കാന്‍ ശ്രമിക്കാതിരുന്നതിനാല്‍ 25,000 രൂപയില്‍ കുട്ടികള്‍ക്ക് പഠിക്കാമായിരുന്ന 200 സീറ്റുകളാണ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.