ശുചിത്വസാഗരം പദ്ധതി: സാഫ് വളൻറിയർമാർക്ക് പരിശീലനം

കൊല്ലം: കടൽ ശുചീകരണത്തിന് നടപ്പാക്കുന്ന ശുചിത്വസാഗരം പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധന ബോട്ടുകൾ കടലിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരണകേന്ദ്രത്തിൽ എത്തിക്കുന്നതിന് ഫിഷറീസ് വകുപ്പി​െൻറ സാഫ് യൂനിറ്റിലെ വളൻറിയർമാർക്കായി പരിശീലനപരിപാടി നടത്തി. നീണ്ടകര ഗ്രാമപഞ്ചായത്തംഗം അേൻറാണിയോ വില്യംസ് ഉദ്ഘാടനംചെയ്തു. സൂപ്രണ്ടിങ് എൻജിനീയർ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കടലിൽനിന്ന് ശേഖരിക്കുന്ന വിവിധതരം മാലിന്യങ്ങൾ വൃത്തിയാക്കി സംഭരണകേന്ദ്രത്തിൽ എത്തിക്കുന്നത് സംബന്ധിച്ച് ശുചിത്വമിഷൻ മാസ്റ്റർ ഫാക്കൽറ്റികളായ ക്രിസ്റ്റി, സുനിൽ മുഹമ്മദ് എന്നിവർ വിശദമാക്കി. വിദഗ്ധ പരിശീലനം ലഭിച്ച 15 സാഫ് വളൻറിയർമാരുടെ സാങ്കേതിക സഹായത്തോടെ അഞ്ച് മുതൽ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കും. ഡെപ്യൂട്ടി ഡയറക്ടർ സി.ടി. സുരേഷ്കുമാർ, ഡെപ്യൂട്ടി ഡയറക്ടർ (മറൈൻ) എം. താജുദീൻ, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ജി. സുധാകരൻ, നെറ്റ് ഫിഷ് സ്റ്റേറ്റ് കോഓഡിനേറ്റർ സംഗീത, ജില്ല ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പീറ്റർ മത്യാസ്, ശുചിത്വമിഷൻ േപ്രാഗ്രാം ഓഫിസർ എ. ഷാനവാസ് എന്നിവർ പങ്കെടുത്തു. സൗജന്യ പരിശീലനം: അഭിമുഖം നാളെ കൊല്ലം: കേന്ദ്ര മാനവവിഭവശേഷി വകുപ്പി​െൻറ ആഭിമുഖ്യത്തിൽ പുനലൂർ ഗവ. പോളിടെക്നിക് കോളജ് കമ്യൂണിറ്റി െഡവലപ്മ​െൻറ് േപ്രാജക്ടിൽ വിവിധ േട്രഡുകളിൽ ആരംഭിക്കുന്ന ഹ്രസ്വകാല സൗജന്യ പരിശീലന പരിപാടിയുടെ അഭിമുഖം വെള്ളിയാഴ്ച നടക്കും. താൽപര്യമുള്ളവർ റേഷൻ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം വെള്ളിയാഴ്ച രാവിലെ 10ന് അതത് പരിശീലന കേന്ദ്രങ്ങളിൽ അഭിമുഖത്തിന് ഹാജരാകണം. ട്രേഡ്, പരിശീലനകേന്ദ്രം, ഫോൺ ക്രമത്തിൽ: ഡാറ്റാ എൻട്രി ആൻഡ് കൺസോൾ ഓപറേഷൻ -പുനലൂർ ഗവ. പോളിടെക്നിക്ക് കോളജ് (8547698901), പ്ലംബിങ് ആൻഡ് സാനിട്ടറി വർക്ക്സ് -പള്ളിക്കൽ നേതാജി ഗ്രന്ഥശാല (9539181355), ടെയിലറിങ് ആൻഡ് ഗാർമ​െൻറ്സ് മേക്കിങ് -ഏരൂർ ഗ്രാമപഞ്ചായത്ത് (9605006754), എംേബ്രായിഡറി വർക്ക് ആൻഡ് സാരി പ്രിൻറിങ് -കുന്നിക്കോട് ഹരിജൻ വെൽഫെയർ ലൈബ്രറി (8547282894), സോപ്പ്, കാൻഡിൽ, ചോക്ക് ആൻഡ് അഗർബത്തി മേക്കിങ് - വക്കംമുക്ക് കലാകൈരളി സംസ്കാരിക വേദി (9496847714). ജില്ലയിൽ ഇ--ഹെൽത്ത് പദ്ധതി നടപ്പാക്കുന്നു കൊല്ലം: ആധാർ അടിസ്ഥാന രേഖയാക്കി വ്യകതികളുടെ വിവരങ്ങളും രോഗവിവരങ്ങളും കമ്പ്യൂട്ടറിൽ ശേഖരിച്ച് ചികിത്സയും തുടർ ചികിത്സയും രോഗപ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കുന്ന ഇ-ഹെൽത്ത് പദ്ധതി ജില്ലയിൽ ആരംഭിക്കുന്നു. നാലിന് രാവിലെ 10ന് കൊല്ലം എൻ.എച്ച്.എം ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്യും. മേയർ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. വിവരശേഖരണത്തിനായി ജില്ലയിലെ പൊതുജനാരോഗ്യ പ്രവർത്തകർക്ക് നൽകുന്ന ടാബി​െൻറ വിതരണോദ്ഘാടനം കലക്ടർ ഡോ. ടി. മിത്ര നിർവഹിക്കും. ഇ--ഹെൽത്ത് പദ്ധതിയുടെ വിവരശേഖരണം വാർഡ് തലത്തിൽ നടത്തും. ആശുപത്രിയിൽ രോഗം സ്ഥിരീകരിക്കുമ്പോൾ ഡിജിറ്റൽ സംവിധാനം വഴി രോഗി ഉൾപ്പെടുന്ന പ്രദേശത്തെ ആരോഗ്യ പ്രവർത്തകർക്ക് വിവരം ലഭിക്കും. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലും ഡിജിറ്റൽ സംവിധാനങ്ങൾ സജ്ജീകരിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.