കാട്ടാക്കടയിലെ ബോംബേറ് ആസൂത്രിതം: ആനാവൂർ നാഗപ്പൻ

കാട്ടാക്കട: ജില്ലയിൽ സമാധാനം പുലരണം എന്ന തീരുമാനം നടപ്പാക്കാൻ ആർ.എസ്.എസ് തൽപരരല്ലെന്ന് വ്യക്തമാക്കുന്നതാണ് കാട്ടാക്കടയിൽ സി.പി.എം നേതാവ് എം. ഫ്രാൻസിസി​െൻറ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവം വ്യക്തമാക്കുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഫ്രാൻസിസി​െൻറ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണം നടത്തിയത് ആർ.എസ്.എസ് ആണെന്ന് അദ്ദേഹം ആരോപിച്ചു. ഫ്രാൻസിസി​െൻറ വീടിനും കാട്ടാക്കടയിൽ ഹോട്ടലിനും നേർക്ക് ആക്രമണം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യം നേരത്തേ ആർ.എസ്.എസ് ആസൂത്രണം ചെയ്തതാണ്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സി.പി.എം- ബി.ജെ.പി സംഘർഷങ്ങൾ ഒഴിവാക്കാൻ തിങ്കളാഴ്ച ഇരു പാർട്ടികളുടെയും നേതാക്കൾ ചർച്ച നടത്തിയിരുന്നു. ജില്ലയിൽ ഇനി ഒരു വിഷയവും ഇനി ഉണ്ടാവാൻ പാടില്ല എന്ന കർശന നിലപാടായിരുന്നു ചർച്ചയിൽ ഉണ്ടായത്. എന്നാൽ അതിന് അടുത്ത ദിവസം തന്നെ ഇത്തരത്തിൽ സംഭവം ഉണ്ടായത് അപലപനീയവും നിർഭാഗ്യകരവും ആണെന്നും സി.പി.എം ഇതേ രീതിയിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.