ജി.ജെ.എഫ്​ സ്വർണാഭരണപ്രദർശനം കേരളത്തിൽ

തിരുവനന്തപുരം: ഒാൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷ​െൻറ നേതൃത്വത്തിൽ ആഗസ്റ്റ് 16, 17 തീയതികളിൽ അങ്കമാലി അഡ്ലക്സ് ഇൻറർനാഷനൽ കൺെവൻഷൻ സ​െൻററിൽ സ്വർണാഭരണ പ്രദർശനം നടത്തും. കേരളത്തിൽ ആദ്യമായാണ് സ്വർണവ്യാപാരസംഘടനയുടെ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി നൂറോളം നിർമാതാക്കൾ ഏറ്റവും പുതിയ ഫാഷനുകൾ അവതരിപ്പിക്കും. കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോഒാഡിനേഷൻ കമ്മിറ്റിയുടെ സഹകരണത്തോടെ പ്രദർശനം സംഘടിപ്പിക്കുന്ന എക്സ്ബിഷ​െൻറ പ്രചാരണാർഥം 14 ജില്ലയിലും ആഗസ്റ്റ് 14ന് മുമ്പ് ജ്വല്ലേഴ്സ് മീറ്റിങ്ങുകൾ സംഘടിപ്പിക്കും. കേരള ജ്വല്ലേഴ്സ് അസോസിയേഷൻ ചെയർമാൻ ബി. ഗിരിരാജൻ അധ്യക്ഷതവഹിച്ചു. ജി.ജെ.എഫ് ചെയർമാൻ നിതൻ ഖബ്ഠേൽ വാൾ ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ ജി.വി. ശ്രീധർ, സോണൽ ചെയർമാൻ എൻ. അനന്തപത്മനാഭൻ, അശോക്കുമാർ ജെയ്ൻ, കൺവീനർ എം.പി. അഹമ്മദ്, കോഒാഡിനേറ്റർ അഡ്വ. എസ്. അബ്ദുൽ നാസർ, ഭാരവാഹികളായ ഡോ. ബി. ഗോവിന്ദൻ, ജസ്റ്റിൻ പാലത്ര, ടി.എസ്. കല്യാണരാമൻ, ബാബു എം. ഫിലിപ്പ്, പി.സി. നടേശൻ, സുരേന്ദ്രൻ കൊടുവള്ളി, ഷാജു ചിറയത്ത്, രവിനാഥ് മോഹൻദാസ്, െഎമു ഹാജി, എ.കെ. നിഷാദ്, എൻ.ടി.കെ. ബാപ്പു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.