പരമ്പരാഗത കയറുൽപന്നങ്ങൾ സർക്കാർ വിപണനം ചെയ്യും; നഷ്​ടമുണ്ടായാൽ സഹിക്കും ^ധനമന്ത്രി

പരമ്പരാഗത കയറുൽപന്നങ്ങൾ സർക്കാർ വിപണനം ചെയ്യും; നഷ്ടമുണ്ടായാൽ സഹിക്കും -ധനമന്ത്രി തിരുവനന്തപുരം: പരമ്പരാഗതമായി കയര്‍ പിരിക്കുന്നവര്‍ എത്ര ഉൽപന്നങ്ങള്‍ ഉണ്ടാക്കിയാലും സര്‍ക്കാര്‍ വാങ്ങി വിപണനം ചെയ്യുമെന്നും നഷ്ടമുണ്ടായാല്‍ സഹിക്കുമെന്നും ധന-കയർവികസനമന്ത്രി ഡോ. തോമസ് െഎസക്. ഇതോടൊപ്പം യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കും. ഏതാനും വര്‍ഷം കൊണ്ട് സാങ്കേതികാടിത്തറയില്‍ കയര്‍മേഖലയെ പുനഃസംഘടിപ്പിച്ച് ആധുനിക വ്യവസായമായി മാറ്റുകയാണ് ലക്ഷ്യെമന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കയര്‍ വികസനവകുപ്പ് സംഘടിപ്പിക്കുന്ന 'കയര്‍ കാര്‍ണിവല്‍ 2017'​െൻറ ഉദ്ഘാടനം പാളയത്തെ വിപണനകേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചകിരിയുണ്ടാക്കുന്നതിലും കയര്‍ പിരിക്കുന്നതിലും നെയ്യുന്നതിലും യന്ത്രവത്കരണത്തെ പ്രോത്സാഹിപ്പിക്കും. സാധാരണ യന്ത്രങ്ങള്‍ക്ക് പുതിയ ഉൽപന്നങ്ങള്‍ ഉണ്ടാക്കുന്ന ഫാക്ടറികളും സ്ഥാപിക്കും. പരമ്പരാഗത ഉൽപന്നങ്ങള്‍ വിപണനം ചെയ്യാന്‍ ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഒന്നുവീതം സ്റ്റാളുകള്‍ മൂന്നുവര്‍ഷം കൊണ്ട് തുറക്കാന്‍ ആലോചനയുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് കയര്‍ വ്യവസായത്തെ സമൂലമായി പുനഃസംഘടിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അവതരിപ്പിക്കുന്നത്. കയര്‍ ഉൽപന്നങ്ങളുടെ വിപണനവും സമഗ്രപ്രചാരണവും ലക്ഷ്യമിട്ടാണ് വിപണനമേള സംഘടിപ്പിക്കുന്നത്. 14 ജില്ലകളിലുമായി 118 കേന്ദ്രങ്ങളിലാണ് ഒരുമാസത്തെ മേള നടത്തുന്നത്. മേളയില്‍ ആയിരം രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് രണ്ടായിരം രൂപയുടെ ഉൽപന്നങ്ങള്‍ വാങ്ങാന്‍ അവസരമുണ്ട്. കൂടാതെ ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ ഓരോ പവന്‍ സ്വര്‍ണസമ്മാനവും ബംബര്‍ സമ്മാനമായി കാറും കയര്‍ കാര്‍ണിവലിലൂടെ നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരമാവധി പതിനയ്യായിരം രൂപ വരെ കയറുൽപന്നങ്ങള്‍ തവണവ്യവസ്ഥയില്‍ വാങ്ങാനുള്ള പ്രത്യേക പദ്ധതിയുമുണ്ട്. കയര്‍ അപ്പെക്‌സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഐഷാ ബക്കര്‍, സംസ്ഥാന കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കെ.എസ്.സി.എം.എം.സി ചെയര്‍മാന്‍ കെ. പ്രസാദ്, ഫോമില്‍ ചെയര്‍മാന്‍ അഡ്വ. കെ.ആര്‍. ഭഗീരഥന്‍ തുടങ്ങിയവര്‍ പെങ്കടുത്തു. കയര്‍ വികസന ഡയറക്ടര്‍ എന്‍. പത്മകുമാര്‍ സ്വാഗതവും കയര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. സായികുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.