ഗവര്‍ണര്‍ വിളിച്ചുവരുത്തിയതും മുഖ്യമന്ത്രി ചെന്നതും ശരിയായില്ല -ചെന്നിത്തല തിരുവനന്തപുരം: ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തതും മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ ചെന്ന് അതിന് ഇരുന്നുകൊടുത്തതും ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി താക്കീത് ചെയ്യാന്‍ ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നില്ല. ഇത് ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് എതിരാണ്. തെറ്റായ ഒരു കീഴ്വഴക്കമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ അന്തഃസത്ത ലംഘിക്കപ്പെടുന്ന വിവരം മുഖ്യമന്ത്രിയും അറിയാതെ പോയത് അദ്ഭുതകരമാണ്. പശ്ചിമ ബംഗാളില്‍ ഇതേ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചെങ്കിലും മുഖ്യമന്ത്രി മമതാ ബാനര്‍ജി പോയില്ല. ഏതായാലും ഇതുവഴി സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്ന് തെളിഞ്ഞിരിക്കുകയാണ്. ഗവര്‍ണറുടെ താക്കീതും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിെൻറ കണ്ണുരുട്ടലും കൊണ്ട് വിരണ്ടുപോയ മുഖ്യമന്ത്രി അതിെൻറ ജാള്യത മറയ്ക്കാനാണ് മാധ്യമ പ്രവര്‍ത്തകരുടെ തലയില്‍ കയറിയതെന്നും ചെന്നിത്തല പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.