മക​െൻറ 40ാം ഒർമദിനത്തില്‍ ബി. സത്യന്‍ എം.എല്‍.എ ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം

കിളിമാനൂര്‍: മക​െൻറ 40ാം ഓര്‍മദിനത്തില്‍ ബി. സത്യന്‍ എം.എല്‍.എ പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ തട്ടത്തുമലയിലെ ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ചു. ബി. സത്യന്‍ എം.എല്‍.എയുടെ മകന്‍ ബോബിയുടെ (17) 40ാം ചരമദിനമായിരുന്നു കഴിഞ്ഞദിവസം. വീട്ടില്‍ മറ്റ് ചടങ്ങുകളൊക്കെ ഒഴിവാക്കിയാണ് എം.എല്‍.എ മകന്‍ ബോബിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ചത്. പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള ബഡ്‌സ് സ്‌കൂളില്‍ മുപ്പതോളം കുട്ടികളാണുള്ളത്. ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം, ഇവരുടെ രക്ഷാകർത്താക്കള്‍, അധ്യാപകര്‍, പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ തുടങ്ങിയവരും പങ്കാളികളായി. തുടര്‍ന്ന് ബഡ്‌സ് കുട്ടികള്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് അനുസ്മരണ ചടങ്ങുകള്‍ക്കെത്തിയവര്‍ പിരിഞ്ഞത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വാഹനസൗകര്യവും ഉറപ്പുവരുത്താനുള്ള ഇടപെടലുകള്‍ നടത്തുമെന്ന് എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.