തിരുവനന്തപുരം: നഗരസഭയുടെ 'എെൻറ നഗരം സുന്ദരനഗരം' പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണ പ്രവർത്തനം ഏറ്റെടുക്കുന്നതിനുള്ള സർവിസ് െപ്രാവൈഡർമാരെ കണ്ടെത്തുന്നതിന് നഗരസഭ നടപടി ആരംഭിച്ചു. മാലിന്യ സംസ്കരണരംഗത്ത് വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്ക് നഗരസഭയുടെ ഈ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കാം. രജിസ്േട്രഷൻ ലഭിക്കുന്ന സർവിസ് െപ്രാവൈഡർമാർക്ക് മാത്രമേ നഗരസഭയിൽ മാലിന്യ സംസ്കരണരംഗത്ത് പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകൂ. അപേക്ഷഫോറം നഗരസഭയുടെ മെയിൻ ഓഫിസിൽ പ്രവർത്തിക്കുന്ന േപ്രാജക്ട് സെക്രേട്ടറിയറ്റിൽനിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.