കിഴക്കേനാലുമുക്കിലെ കോളജ് റോഡ് ഉപരോധിച്ചു

ആറ്റിങ്ങല്‍: കിഴക്കേനാലുമുക്കിലെ കോളജ് റോഡ് ഒാട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ആരംഭിച്ച ഉപരോധം അരമണിക്കൂര്‍ നീണ്ടു. റോഡിലെ നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്ന് ഇതുവഴിയുള്ള യാത്ര ഏറെ ബുദ്ധിമുട്ടാണ്. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. പലതവണ പരാതി പറഞ്ഞിട്ടും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ ആറ്റിങ്ങല്‍ നഗരസഭ ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയര്‍മാന്‍ അവനവഞ്ചേരി രാജു ഒരാഴ്ചക്കകം പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താമെന്ന് ഉറപ്പുനല്‍കിയതി​െൻറ അടിസ്ഥാനത്തില്‍ ഉപരോധം പിന്‍വലിച്ചു. ഉപരോധത്തെ തുടര്‍ന്ന് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. നഗരത്തിലെ നടപ്പാതകൾ പലതും തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. അദാലത് ചിറയിന്‍കീഴ്: കടയ്ക്കാവൂര്‍ പഞ്ചായത്തില്‍ തീര്‍പ്പാകാതെ കിടക്കുന്ന പെര്‍മിറ്റുകള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് ആഗസ്റ്റ് എട്ടിന് ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് ഒാഫിസില്‍ അദാലത് നടത്തും. ഈ ദിവസം അപേക്ഷ സമര്‍പ്പിച്ചവര്‍ ബന്ധെപ്പട്ട രേഖകള്‍ സഹിതം പഞ്ചായത്ത് ഒാഫിസില്‍ എത്തിച്ചേരണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.