വള്ളക്കടവ് ബോട്ടുപുര ജൈവവൈവിധ്യ മ്യൂസിയമാകുന്നു

വള്ളക്കടവ്: പഴമയുടെ പ്രതീകമായി തലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന . സയന്‍സ് ഓണ്‍ സ്ഫിയര്‍, ജൈവവൈവിധ്യത്തി​െൻറ ത്രിമാന തിയറ്റര്‍ എന്നിവയാണ് മ്യൂസിയത്തി​െൻറ പ്രധാന ആകര്‍ഷണങ്ങള്‍. ഭൗമശാസ്ത്ര വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി വിശദീകരിക്കുന്നതരത്തില്‍ നാസയുടെ നേതൃത്വത്തില്‍ വികസിപ്പിെച്ചടുത്തതാണ് സയന്‍സ് ഓണ്‍ സ്ഫിയര്‍. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരം സംരംഭം. കേരളത്തി​െൻറ ജൈവസമ്പന്നതയെക്കുറിച്ചുള്ള പ്രദര്‍ശനം മ്യൂസിയത്തിലൊരുക്കും. ജൈവവൈവിധ്യ സംരക്ഷണം, ജൈവവിഭവങ്ങളുടെ സുസ്ഥിരോപയോഗം തുടങ്ങിയ വിഷയങ്ങളിലധിഷ്ഠിതമായിട്ടാണ് മ്യൂസിയം സജ്ജീകരിക്കുന്നത്. കേരളത്തി​െൻറ തനത് നെല്ലിനങ്ങള്‍, സമുദ്രജീവികള്‍, സമുദ്രവൈവിധ്യം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന രസകരവും വിജ്ഞാനപ്രദവുമായ പാനലുകളും മ്യൂസിയത്തിലൊരുക്കും. കേരളത്തി​െൻറ ജൈവജാതിയിനങ്ങളുടെ വൈവിധ്യം വിഡിയോ പ്രദര്‍ശനത്തിലൂടെ അവതരിപ്പിക്കും. ജൈവവൈവിധ്യ മ്യൂസിയം യാഥാർഥ്യമാകുന്നതോടെ അധികൃതരുടെ അനാസ്ഥ കാരണം നാശത്തിലേക്ക് വഴുതിവീഴുന്ന ബോട്ട്പുരക്ക് മോചനമാകും. ബോട്ടുപുരക്ക് മുന്നിലൂടെ ഒഴുക്കുന്ന പാര്‍വതി പുത്തനാര്‍ കുളവാഴകളും മാലിന്യവും നിറഞ്ഞ് രോഗം വിതക്കുന്ന അവസ്ഥയിലാണ്. ഇതുകാരണം ജൈവവൈവിധ്യ മ്യൂസിയം യാഥാർഥ്യമായാല്‍പോലും മ്യൂസിയം കാണാന്‍ സഞ്ചാരികള്‍ എത്തുമോയെന്ന കാര്യത്തില്‍ സംശയമാണ്. സര്‍ക്കാറുകള്‍ പുത്തനാര്‍ നവീകരണത്തിനായി കോടികള്‍ പ്രഖ്യാപിക്കുമെങ്കിലും ഒന്നും യാഥാർഥ്യമാകാത്ത അവസ്ഥയിലാണ്. സംസ്ഥാനത്തെ പ്രധാന ജലഗതാഗതമാർഗം പാര്‍വതി പുത്തനാറായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ചരക്കുകളും കാര്‍ഷികവിളകളും മറ്റ് സാമഗ്രികളും തലസ്ഥാനത്തെത്തിച്ചിരുന്നത് ഈ ജലപാതയിലൂടെയായിരുന്നു. 19-ാം നൂറ്റാണ്ടി​െൻറ ആദ്യകാലത്താണ് കല്‍പാലക്കടവ് എന്നറിയപ്പെട്ടിരുന്ന വള്ളക്കടവില്‍ ബോട്ടുപുര നിര്‍മിച്ചത്. പുത്തനാറില്‍നിന്ന് ബോട്ടുപുരയില്‍ എത്തിച്ചശേഷമാണ് ചരക്കുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. അങ്ങനെ വാണിജ്യവ്യവസായങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു വള്ളക്കടവിലെ ബോട്ടുപുര. ആദ്യകാലത്ത് റെയില്‍വേ സ്റ്റേഷന്‍ ചാക്കയില്‍ ആയിരുന്നതും ബോട്ടുപുരക്ക് ഏറെ പ്രധാന്യം നല്‍കി. ചാക്കയില്‍നിന്ന് ചരക്കുകള്‍ തലസ്ഥാനത്ത് എത്തിയത് പാര്‍വതിപുത്തനാറിലൂടെ ബോട്ടുപുരയില്‍ എത്തിച്ചാണ്. പാർവതി പുത്തനാര്‍ സംരക്ഷിച്ചാല്‍ ബോട്ടുമാര്‍ഗം വിനോദസഞ്ചാരികള്‍ക്ക് ജൈവവൈവിധ്യ മ്യൂസിയം കാണാന്‍ ബോട്ടുപുരയില്‍ എത്താനാകും. ബോട്ടുപുരയെ ബയോഡൈവേഴ്സിറ്റി പാര്‍ക്കാക്കി മാറ്റാനാണ് ടൂറിസം വകുപ്പ് സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡിന് 30 വര്‍ഷത്തേക്ക് ബോട്ടപുരയും പരിസരവും ലീസിന് നല്‍കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.