പുനലൂർ: ആദിവാസികളുടെ ഉന്നമനത്തിനായി പട്ടികവർഗ വകുപ്പ് വിതരണം ചെയ്ത പോത്തിൻ കുട്ടികളിൽ രണ്ടെണ്ണം ചത്തു. ശേഷിക്കുന്നതിൽ പലതും മൃതപ്രായത്തിൽ. അച്ചൻകോവിൽ ആവണിപ്പാറ ആദിവാസി കോളനിയിലെ 12 കുടുംബങ്ങൾക്ക് റാന്നി പട്ടികവർഗ ഓഫിസ് മുഖാന്തരമാണ് രണ്ടാഴ്ച മുമ്പ് പോത്തുകുട്ടികളെ നൽകിയത്. ഏഴുമാസം പ്രായം വരുന്ന പോത്തുകുട്ടികളെ കുടുംബത്തിന് രണ്ടുവീതമാണ് നൽകിയത്. ഇവകളെ കൊണ്ടുവന്നപ്പോഴെ വേണ്ടത്ര ആരോഗ്യം ഇല്ലായിരുന്നു. ദിവസങ്ങളോളം തീറ്റയും വെള്ളവും കഴിക്കാതെയാണ് ഇവ ചത്തത്. കോളനി വാസികളായ വാസു, ഷൈലജ എന്നിവരുടെ കന്നുകുട്ടികളാണ് ചത്തത്. ആരോഗ്യവും നിശ്ചിത പ്രായവുമില്ലാത്ത പോത്തുകുട്ടികളുടെ വിതരണം ചെയ്തതിൽ ക്രമക്കേട് ആരോപണം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.