സ്വാതന്ത്യ സമര ക്വിസ് മത്സരം

പുനലൂർ: സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സി വിചാർ വിഭാഗ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്നു. പുനലൂർ നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്കായി ശനിയാഴ്ച രാവിലെ 10ന് പുനലൂർ രാജീവ് ഭവനിൽ മത്സരം നടക്കും. കൂടുതൽ മാർക്ക് നേടുന്ന അഞ്ചുപേർക്ക് 12ന് രാവിലെ 10ന് കൊല്ലം സോപാനം സരസ്വതി ഹാളിൽ നടക്കുന്ന ജില്ലതല മത്സരത്തിൽ പങ്കെടുക്കാം. ജില്ല മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് 3001, 2001,1001 ക്രമത്തിൽ കാഷ് അവാർഡ് നൽകും. പുനലൂരിലെ മത്സരത്തിൽ പങ്കെടുത്ത് കൂടുതൽ മാർക്ക് നേടുന്ന അഞ്ചു പേർക്ക് സമ്മാനം നൽകും. മത്സരത്തിന് ശേഷം ഇന്ത്യൻ സ്വാതന്ത്യ സമരവും ഇന്ത്യൻ നാഷനൽ കോൺഗ്രസും എന്ന വിഷയത്തിൽ പഠനക്ലാസും നടക്കും. വിദ്യാർഥികൾ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ എന്നിവരുടെ കത്തുമായി രാവിലെ ഒമ്പതരക്ക് എത്തണമെന്ന് നിയോജക മണ്ഡലം ചെയർമാൻ മാത്ര രവി അറിയിച്ചു. പേനയും റൈറ്റിങ് ബോർഡും കൊണ്ടുവരണം. അച്ചൻകോവിലിൽ ഊരിൽ ഒരുദിനം പരിപാടി പുനലൂർ: കുടുംബശ്രീ ജില്ല മിഷ​െൻറ ആഭിമുഖ്യത്തിൽ അച്ചൻകോവിലിലെ ആദിവാസി കോളനികളിൽ ഊരിൽ ഒരു ദിനം പരിപാടി നടത്തി. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് സി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ റോസ്മേരി ചാക്കോ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് സ്മിത, സുജി, ജെൻസി, ശ്യാമ, അരുൺ എന്നിവർ ക്ലാെസടുത്തു. ഊരുമൂപ്പൻ രാജേന്ദ്രൻ, വി.എസ്.എസ് പ്രസിഡൻറ് രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.