ആര്യനാട്: മാരകായുധങ്ങളുമായി യുവാക്കെള ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. മൊണ്ടിയോട് കുന്നുവിളാകത്ത് വീട്ടിൽ അനിൽകുമാർ, സുഹൃത്ത് വടക്കുംകര വീട്ടിൽ ജയകുമാർ എന്നിവരെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലാണ് അറസ്റ്റ്. കരകുളം തറട്ട തടത്തരികത്തുവീട്ടിൽ സന്തോഷ് (29), കളത്തുകാൽ ചെറുത്തലയ്ക്കൽ വീട്ടിൽ അഭിലാഷ് (23), തറട്ട അനന്തുഭവനിൽ അഖിൽ (23) എന്നിവരെയാണ് ആര്യനാട് പൊലീസ് പിടികൂടിയത്. 23ന് രാത്രി 8.30ന് മൊണ്ടിയോട്ട് െവച്ചാണ് ആക്രമണമുണ്ടായത്. അനിൽകുമാറിെൻറ കൂടെ കെട്ടിടനിർമാണ ജോലിക്ക് പോയിരുന്ന കൊച്ചുകുട്ടനെ ലഹരിവസ്തുക്കൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പറഞ്ഞുവിട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ അജീഷ്, ഗ്രേഡ് എസ്.ഐ ബാദുഷ, അനിൽ കുമാർ, സതി എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൊച്ചുകുട്ടൻ എന്ന സജുമോൻ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.