കൊടകര: സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടുകയും ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയെ കൊടകര സി.ഐ കെ. സുമേഷും സംഘവും പിടികൂടി. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ് ശാന്താ നിവാസില്‍ ബിനോജ് കുമാര്‍ എന്ന 43കാരനെയാണ് വെള്ളിക്കുളങ്ങര സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ പിടികൂടിയത്. സീരിയല്‍ നിര്‍മാണവുമായി ബന്ധമുള്ളയാള്‍ എന്ന വ്യാജേനയാണ് ഇയാള്‍ സ്ത്രീകളുമായി േഫസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി ബന്ധം സ്ഥാപിച്ചിരുന്നത്. സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിലെ സ്ത്രീകളെയാണ് ഇയാള്‍ വലയിലാക്കിയിരുന്നത്. സീരിയല്‍ നിര്‍മാണം ഏറെ ലാഭകരമാണെന്ന് ധരിപ്പിച്ച് പണം തട്ടുകയാണ് ഇയാള്‍ ചെയ്തിരുന്നത്. കൂടാതെ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി പണം തട്ടുകയും ചെയ്തിരുന്നു. നിരവധിപേര്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കരുതുന്നത്. വെള്ളിക്കുളങ്ങര സ്വദേശിനിയുടെ പരാതിയില്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് തിരുവനന്തപുരത്തുനിന്ന് പ്രതിയെ പിടികൂടിയത്. അഡീഷനല്‍ എസ്.ഐ ജഗന്നാഥന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.ബി. സുനില്‍കുമാര്‍, റനീഷ്, ദീപക്, മുഹമ്മദ് റാഷിദ്, ദിനേശന്‍, സുരേഷ്, ബിജു, ഷാജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.