നേമം: മൂക്കുന്നിമലയിലെ അനധികൃത പാറഖനനം നാട്ടുകാർക്കും പ്രകൃതിക്കും വൻദുരന്തം സൃഷ്ടിച്ചതിന് പിന്നാലെ മലയിലെ മൃഗങ്ങളുടെ നിലനിൽപ്പിനും ഭീഷണിയാകുന്നു. ആഹാരംതേടി കുരങ്ങുകൾ ഉൾപ്പെടെ നാട്ടിലിറങ്ങുകയാണ്. ആയിരക്കണക്കിന് കുരങ്ങുകളുടെ നിലനിൽപ്പാണ് ഭീഷണിയിൽ. കുരങ്ങുകളെ കൂടാതെ കാട്ടുകോഴികൾ, വിവിധയിനം ഉരഗങ്ങൾ, പക്ഷികൾ എന്നിവയുടെയും ആവാസവ്യവസ്ഥക്കാണ് ഖനനം തിരിച്ചടിയായത്. ഒരുമരത്തിെൻറ തണൽപോലും ഇവിടെയില്ല. ഭക്ഷണത്തിനും വെള്ളത്തിനുമായി മൃഗങ്ങൾ നാട്ടിലിറങ്ങിയതോടെ കൃഷിയും വിളകളും നശിപ്പിക്കപ്പെടുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. മൂക്കുന്നിമലയുടെ താഴ്വാരങ്ങളായ മലയം, വിളവൂർക്കൽ, വിഴവൂർ, വേങ്കൂർ, കോനറത്തലയ്ക്കൽ, മൂലമൺ, പാമാംകോട് മൊട്ടമൂട്, ഇടയ്ക്കോട്, മണവുവിള, ഇടമല പ്രദേശങ്ങളിൽ ഇപ്പോൾ കുരങ്ങന്മാരെ പിടികൂടാൻ വനംവകുപ്പിെൻറ സഹായത്തോടെ നാട്ടുകാർ ഇരുമ്പ് കൂടുകൾ സ്ഥാപിച്ചിരിക്കുകയാണ്. കുരങ്ങന്മാരെ ഭക്ഷണംവെച്ച് കൂട്ടത്തോടെ കെണിവെച്ച് പിടികൂടുന്നു. എന്നിട്ട് വനംവകുപ്പിന് കൈമാറും. അവർ കുരങ്ങുകളെ പേപ്പാറ ഡാമിനപ്പുറത്തെ ജനവാസമില്ലാത്ത വനത്തിലെത്തിച്ച് തുറന്നുവിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.