പൊന്മുടിയില്‍ പാറക്കെട്ടില്‍നിന്ന് വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

വിതുര: പൊന്മുടിയില്‍ മൊബൈലില്‍ സെല്‍ഫിയെടുക്കവേ പാറക്കെട്ടില്‍നിന്ന് കാല്‍വഴുതി വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് കുരുവിക്കാട് ഗുരുജി ലെയ്ന്‍ ശരണ്യയില്‍ അഭയ് രവീന്ദ്രനാണ്(20)പരിക്കേറ്റത്. തിങ്കളാഴ്ച പകല്‍ 12ഓടെയാണ് അപകടം. കൂട്ടുകാരുമൊത്ത് 11ഓടെ വാനിലാണ് വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടിയിലത്തെിയത്. അപ്പര്‍സാനറ്റോറിയത്തില്‍ ഇടതുഭാഗത്തെ പാറക്കെട്ടില്‍നിന്ന് സെല്‍ഫി മൊബൈലില്‍ പകര്‍ത്തവെ പാറയില്‍നിന്ന് വഴുതി വീഴുകയായിരുന്നു. ഉടന്‍ വിതുര താലൂക്ക് ആശുപത്രിയിലത്തെിച്ച് അഭയ് രവീന്ദ്രന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് സ്വകാര്യ കോളജ് വിദ്യാര്‍ഥിയാണ് അഭയ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.