ചോരക്ക് പകരം മഷി; പരിഹാസ്യരായി പ്രതിഷേധക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ‘നിറപ്പകിട്ടേകാന്‍’ കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയത് ചുവന്നമഷിക്കുപ്പികളുമായി. പൊലീസ് മര്‍ദനത്തില്‍ പരിക്കേല്‍ക്കുന്നവരുടെ ദൈന്യതക്ക് ദൃശ്യപ്പൊലിമ കൂട്ടാന്‍ പ്രവര്‍ത്തകരില്‍ ചിലര്‍ കാട്ടിയ സൂത്രപ്പണി പ്രതിഷേധക്കാര്‍ക്കൊന്നടങ്കം നാണക്കേടായി. പൊലീസ് മര്‍ദനത്തിന്‍െറ രൂക്ഷത വെളിവാക്കാന്‍ കൊണ്ടുവന്ന മഷി അവര്‍ക്കുതന്നെ വിനയായതോടെ മഷിക്കുപ്പികള്‍ വലിച്ചെറിഞ്ഞശേഷമാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്. പ്രതിഷേധവുമായി പാഞ്ഞടുക്കുന്നവരോട് പരമാവധി സംയമനം പാലിക്കാനായിരുന്നു പൊലീസിന്‍െറ തീരുമാനം. എന്നാല്‍, മര്‍ദനം ഉണ്ടായില്ളെങ്കില്‍ പ്രതിഷേധത്തിന്‍െറ ഗൗരവം കുറയുമെന്ന് ചിലര്‍ കരുതി. ആദ്യറൗണ്ട് ലാത്തിവീശലില്‍ ഒന്നുരണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ നിലത്തുവീണതോടെ മറ്റുള്ളവര്‍ ഓടി. ചിതറിയോടിയവരുടെ കുപ്പായത്തില്‍ രക്തക്കറ കണ്ടതോടെ പൊലീസും അങ്കലാപ്പിലായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മഷിക്കുപ്പികള്‍ കണ്ടത്തെിയത്. ഇതു ചാനല്‍കാമറകള്‍ പകര്‍ത്തിയതോടെ പ്രതിഷേധക്കാര്‍ അപഹാസ്യരായി. ഇതോടെ മഷിക്കുപ്പി വലിച്ചെറിയാന്‍ നേതാക്കള്‍ ഉഗ്രശാസനം നല്‍കി. എം.ജി റോഡില്‍തന്നെ മഷിക്കുപ്പികള്‍ ഉപേക്ഷിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.