കിളിമാനൂര്‍: കേരളത്തിലെ ഏറ്റവുംമികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ പി.ടി.എയെ തെരഞ്ഞെടുക്കുന്നതിന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച മത്സരത്തില്‍ ജില്ലയിലെ രണ്ടാംസ്ഥാനം കിളിമാനൂര്‍ രാജാരവിവര്‍മ ബോയ്സ് വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്. ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ ഒമ്പതാം സ്ഥാനവും നേടാന്‍ കഴിഞ്ഞതായി സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്കൂള്‍രേഖകള്‍, ലാബ്, ലൈബ്രറി, ഉച്ചഭഷണം, ഭാഷണശാല, അടുക്കള, സ്കൂള്‍പരിസരം, പരിസരശുചീകരണം, ശൗചാലയസംവിധാനം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പരിശോധിച്ചാണ് അവാര്‍ഡിന് സ്കൂളിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞദിവസം തിരുവനന്തപുരത്തുനടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരം സമിതി ചെയര്‍മാന്‍ വി. രഞ്ജിത്തില്‍നിന്ന് സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് സണ്ണി വെള്ളല്ലൂരും പ്രധാനാധ്യാപകന്‍ വേണു ജി. പോറ്റിയും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.