തിരുവനന്തപുരം: കെട്ടിടനിര്‍മാണ അനുമതിക്കായി കോര്‍പറേഷനെ സമീപിച്ച അപേക്ഷകനെ മൂന്നുമാസം വട്ടംചുറ്റിച്ച വനിതാ ബില്‍ഡിങ് ഇന്‍സ്പെക്ടറുടെ പ്രവൃത്തികള്‍ അന്വേഷിക്കാന്‍ ഉത്തരവ്. അപേക്ഷയില്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കുറവ് അപേക്ഷകനെ അറിയിക്കാതെ അനുമതി വെച്ചുതാമസിച്ചെന്നും ഇക്കാര്യത്തില്‍ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ വീഴ്ചവരുത്തിയെന്നും കോര്‍പറേഷന്‍ പ്ളാനിങ് കമ്മിറ്റി കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. കെ.എം.എം.എല്‍ എക്സിക്യൂട്ടിവ് സെക്രട്ടറി എം.എസ്. ജയപ്രകാശും ഭാര്യ ബിന്ദുവും ജൂണ്‍ ആറിനാണ് മണക്കാട് എം.എല്‍.എ റോഡിലുള്ള പുരയിടത്തില്‍ കെട്ടിടനിര്‍മാണത്തിന് ഫോര്‍ട്ട് സോണല്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ ലഭിച്ചാലുടന്‍ തുടര്‍നടപടിക്കായി എന്‍ജിനീയറിങ് വിഭാഗത്തിന് കൈമാറണം. പകരം വസ്തുവിനെ നിലമായി സംശയം രേഖപ്പെടുത്തിവെച്ചു. തുടര്‍ന്ന്, നെല്‍വെയല്‍ ചട്ടപ്രകാരമുള്ള ഉത്തരവ് ലഭ്യമാക്കണമെന്നും കുറിപ്പെഴുതി. വസ്തു പുരയിടമാണെന്ന് വ്യക്തമാക്കുന്ന വില്ളേജ് ഓഫിസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് സഹിതം നല്‍കിയ അപേക്ഷയിലാണ് നിലം അല്ളെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കുറിപ്പെഴുതിയത്. എന്നാല്‍, ഇക്കാര്യമൊന്നും അപേക്ഷകനെ ഉദ്യോഗസ്ഥ അറിയിച്ചില്ല. ഒടുവില്‍ പരാതിയുമായി അപേക്ഷകന്‍ മേയറെയും ടൗണ്‍പ്ളാനിങ് സ്ഥിരംസമിതി അധ്യക്ഷനെയും കണ്ട് വിവരം ധരിപ്പിച്ചു. ബില്‍ഡിങ് ഇന്‍സ്പെക്ടറുടെ വിശ്വസ്ഥന്‍ മുഖേനെ കൈക്കൂലി നല്‍കി അപേക്ഷിക്കാത്തതിനാലാണ് അനുമതി വൈകിപ്പിക്കുന്നതെന്ന് കാണിച്ച് ജയപ്രകാശ് ഇരുവര്‍ക്കും പരാതിയും നല്‍കി. അതിന്‍െറ അടിസ്ഥാനത്തില്‍ ഫയല്‍ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥകാട്ടിയ മെല്ലപ്പോക്ക് വ്യക്തമായത്. തുടര്‍ന്ന്, മേയറും ടൗണ്‍പ്ളാനിങ് അധ്യക്ഷനും ഇടപെട്ട് കെട്ടിടനിര്‍മാണാനുമതി എത്രയുംവേഗം നല്‍കാന്‍ നിര്‍ദേശിച്ചു. അപ്രകാരം അപേക്ഷകന് അനുമതിലഭിക്കുകയും ചെയ്തു. നിരുത്തരവാദ സമീപനം ബോധ്യമായതിന്‍െറ അടിസ്ഥാനത്തിലാണ് ബില്‍ഡിങ് ഇന്‍സ്പെക്ടറുടെ മുന്‍കാല ചെയ്തികളടക്കം അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.