തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയിലും ജനജീവിതം സ്തംഭിച്ചു. വിവിധയിടങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പലയിടങ്ങളിലും വഴിതടയലും കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ളേറുമുണ്ടായി. രാവിലെ തുറന്നു പ്രവര്‍ത്തിച്ച ചില കടകള്‍ ബി.ജെ.പി പ്രവര്‍ത്തകരത്തെി അടപ്പിച്ചു. ചില സ്ഥലങ്ങളില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതി ശാന്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. ഹര്‍ത്താലിന്‍െറ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധസമരം നടത്തിയ പ്രവര്‍ത്തകര്‍ തുറന്ന് പ്രവര്‍ത്തിച്ച മെഡിക്കല്‍ സ്റ്റോറുകള്‍ അടപ്പിക്കാന്‍ ശ്രമിച്ചു. സ്റ്റോറുകള്‍ക്ക് നേരെ കല്ളേറും നടത്തി. സി.പി.എം സര്‍ക്കാര്‍ അനുകൂല ഫ്ളക്സ് ബോര്‍ഡുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. ദ്യശ്യങ്ങള്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായി. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഒ. രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാസ്തമംഗലം, അമ്പലംമുക്ക്, വട്ടിയൂര്‍ക്കാവ്, തിരുമല, പൂജപ്പൂര, കരമന, കുടപ്പനക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. വിഴിഞ്ഞം, കോവളം ഭാഗങ്ങളില്‍ ഹര്‍ത്താല്‍ സമാധാനപരം. അനിഷ്ടസംഭവങ്ങള്‍ ഒന്നുമുണ്ടായില്ല. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. രാവിലെ അടഞ്ഞുകിടന്ന കടകള്‍ ഉച്ചക്കുശേഷം തുറന്നു. സീസണ്‍ അവസാനിച്ചതിനാല്‍ മത്സ്യബന്ധന തീരത്തും തിരക്ക് കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.