കല്ലറ: കല്ലറക്ക് അഭിമാനമാകുകയാണ് മെഡിക്കല്‍ പ്രവേശ പരീക്ഷയില്‍ 62ാം റാങ്ക് നേടിയ അജ്മല്‍ റോഷന്‍. കല്ലറ പഴയചന്ത ഷിബു മന്‍സിലില്‍ അധ്യാപകനായ നൗഷാദിന്‍െറയും സോജയുടെയും മകന്‍ അജ്മലിന് ലഭിച്ച വിജയം മിതൃമ്മല സര്‍ക്കാര്‍ സ്കൂളിന് കൂടി അവകാശപ്പെട്ടതാണ്. അഞ്ചാം ക്ളാസ് മുതല്‍ പ്ളസ് ടു തലം വരെ മിതൃമ്മല ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് അജ്മല്‍ പഠിച്ചത്. ഇവിടെ യു.പി വിഭാഗം അധ്യാപകനാണ് പിതാവ് നൗഷാദ്. 10ാം ക്ളാസില്‍ എല്ലാ വിഷയത്തിനും എ പ്ളസ് ഗ്രേഡ് വാങ്ങിയ അജ്മല്‍, പ്ളസ് ടുവില്‍ 1200ല്‍ 1193 മാര്‍ക്ക് വാങ്ങി മേഖലയില്‍ ഒന്നാമതത്തെി. തുടര്‍ന്ന് എന്‍ട്രന്‍സ് എഴുതിയെങ്കിലും എന്‍ജിനീയറിങ് വിഭാഗത്തില്‍ 2200നുമുകളിലുള്ള റാങ്കാണ് ലഭിച്ചത്. ഡോക്ടര്‍ ആകാനുള്ള മോഹം വീണ്ടും അജ്മലിന് ആത്മവിശ്വാസം പകര്‍ന്നു. ഇതാണ് 62ാം റാങ്കെന്ന അഭിമാനനേട്ടത്തിന് അജ്മലിന് തുണയായത്. ഡി.കെ. മുരളി എം.എല്‍.എ വീട്ടിലത്തെി അജ്മലിനെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.