ചവറ: ദമ്പതികളെ വീടുകയറി വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ പിടിയിലായ രണ്ടു പേരെ റിമാന്‍ഡ് ചെയ്തു. ചവറ വട്ടത്തറ ദേവഗിരിയില്‍ ദീപു മോഹന്‍ (32), ഭാര്യ ദിവ്യ എന്നിവരെ വെട്ടിയ കേസില്‍ വട്ടത്തറ ചെപ്പള്ളി കിഴക്കത്തേറയില്‍ വടിവാള്‍ സുരേഷ് എന്നറിയപ്പെടുന്ന സുരേഷ് കുമാര്‍ (35), പുറമാവില്‍ പടിഞ്ഞാറ്റതില്‍ കനാല്‍ കണ്ണന്‍ എന്നറിയപ്പെടുന്ന ബിനീഷ് (24) എന്നിവരാണ് ചവറ പൊലീസിന്‍െറ പിടിയിലായത്. സംഭവത്തില്‍ നേരത്തേ രണ്ടുപേര്‍ പിടിയിലായിരുന്നു. ഒളിവിലായിരുന്നവര്‍ ചവറ ടൈറ്റാനിയം ഗ്രൗണ്ടിനുസമീപം നില്‍ക്കുന്നുണ്ടെന്നറിഞ്ഞ് എത്തിയ പൊലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് ഇരുവരെയും കീഴ്പ്പെടുത്തിയത്. കൊലപാതകശ്രമം, പിടിച്ചുപറി, ഭവനഭേദനം, അടിപിടി എന്നിവ ഉള്‍പ്പടെ 15ഓളം കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്. ചവറ സി.ഐ. ബി.ഗോപകുമാര്‍, എസ്.ഐ അനില്‍കുമാര്‍, അഡീഷനല്‍ എസ്.ഐമാരായ അന്‍സില്‍, രതീഷ് ഗോപാല്‍, എ.എസ്.ഐ മാരായ അഷറഫ്, സുനില്‍, സി.പി.ഒ മാരായ ഷാജിമോന്‍, ഹരികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ചവറ കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.