പീഡനക്കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

തിരുവനന്തപുരം: പേട്ട സ്വദേശിനിയായ നിര്‍ധന യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മങ്കല്‍പ്പാടി വില്ളേജില്‍ കുമ്പള ബംബരാന ഹെല്‍ത്ത് സെന്‍ററിന് സമീപം പാട്ടത്തില്‍ വീട്ടില്‍ ഷമീറാണ് (28) അറസ്റ്റിലായത്. ഇയാളും സുഹൃത്തായ കാസര്‍കോട് സ്വദേശി സമീറും ചേര്‍ന്ന് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സമീറിനെ രണ്ടു മാസംമുമ്പ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുവര്‍ഷമായി കര്‍ണാടക, കാസര്‍കോട്, തൃശൂര്‍, കൊടുങ്ങല്ലൂര്‍, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ടുവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ഷമീര്‍. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സിറ്റി സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശംഖുംമുഖം അസിസ്റ്റന്‍റ് കമീഷണര്‍ ജവഹര്‍ ജനാര്‍ദ്, പേട്ട സി.ഐ ബിനു ശ്രീധര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജി. ജയകുമാര്‍, പ്രതീശന്‍ , ഹുസൈന്‍, ഗോപകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.