തിരുവനന്തപുരം: വ്രതശുദ്ധിയുടെ 30 ദിനങ്ങള്‍ പിന്നിട്ട് വിശ്വാസി സമൂഹം ആഘോഷിക്കുന്ന ഈദിന്‍െറ സന്ദേശം കാലഘട്ടത്തിന്‍െറ ആവശ്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച റമദാന്‍െറ സമാപനസമ്മേളനവും ഈദ് ഡയറക്ടറിയുടെ പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈദുല്‍ ഫിത്ര്‍ ഡയറക്ടറി ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് കരമന ബയാറില്‍നിന്ന് ഉമ്മന്‍ ചാണ്ടി ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചു. കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റിയംഗം ബാലരാമപുരം അഷ്റഫ്, കരമന ബയാര്‍, വിഴിഞ്ഞം ഹനീഫ്, പി. സെയ്യദലി, എ.എസ്. ഹമീദ്, എ. അക്രം അര്‍ഷാദ്, കാരയ്ക്കാമണ്ഡപം താജുദ്ദീന്‍, അഡ്വ. മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.