നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; നടപടി സ്വീകരിക്കാതെ അധികൃതര്‍

തിരുവനന്തപുരം: നഗരത്തില്‍ പല ഭാഗത്തും കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ വലയുമ്പോള്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍ അലംഭാവം തുടരുകയാണ്. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടി തുടങ്ങിയതോടെ റെസിഡന്‍റ്സ് അസോസിയേഷനുകള്‍ പ്രതിഷേധവുമായി രംഗത്തത്തെി. പരാതി നല്‍കിയിട്ടും മുട്ടത്തറ ഭാഗത്ത് ദിവസങ്ങളായി തുടരുന്ന ജലക്ഷാമം അധികൃതര്‍ കണ്ടില്ളെന്ന് നടിച്ചതോടെ ജനങ്ങള്‍ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി ഉപരോധിച്ചു. ഉയര്‍ന്ന സ്ഥലങ്ങളിലെ ജലക്ഷാമം ഇപ്പോള്‍ താഴ്ന്ന ഭാഗത്തും പ്രതിസന്ധി ഉണ്ടാക്കുന്നു. പ്രധാന പൈപ്പുകള്‍ സ്ഥിരംപൊട്ടുന്നതും അറ്റകുറ്റപ്പണിയുമാണ് കുടിവെള്ള ക്ഷാമത്തിന് കാരണമെന്ന് പറയുമ്പോഴും ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്നാണ് പ്രധാന പരാതി. വി.ഐ.പി ഭാഗങ്ങളിലേക്ക് മുടങ്ങാതെ ജലം എത്തിക്കാന്‍ ശ്രമിക്കുന്ന അധികൃതര്‍ സാധാരണക്കാരെ അവഗണിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതിയും പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തതും തിരിച്ചടിയായി. ജല ക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തത്തെി. മുട്ടത്തറ വടുവത്ത് നഗര്‍ റെസിഡന്‍റ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ കുര്യാത്തി വാട്ടര്‍ അതോറിറ്റി ഓഫീസ് കുടുംബങ്ങള്‍ ഉപരോധിച്ചു. പ്രസിഡന്‍റ് വി.സതീശന്‍, ആര്‍. രമേശ് എന്നിവര്‍ നേതൃത്വം നല്‍കി. മുന്‍ കൗണ്‍സിലര്‍ ബി. സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ബി. രാജേന്ദ്രന്‍, സണ്ണി എന്നിവര്‍ സംസാരിച്ചു. പ്രതിഷേധം ശക്തമായതോടെ ചീഫ് എന്‍ജിനീയര്‍ സ്ഥലത്തത്തെി നേതാക്കളുമായി ചര്‍ച്ച നടത്തി. 18 നകം ജപ്പാന്‍ കുടിവെള്ള കണക്ഷന്‍ നല്‍കി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.കാല താമസം ഉണ്ടായാല്‍ ശക്തമായ സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.