വല കമ്പനിയില്‍നിന്ന് കുട്ടികള്‍ ഉള്‍പ്പെടെ 20 പേരെ മോചിപ്പിച്ചു

നാഗര്‍കോവില്‍: വല കമ്പനിയില്‍നിന്ന് കുട്ടികള്‍ ഉള്‍പ്പെടെ 20 പേരെ മോചിപ്പിച്ചു. അനന്തനാടാര്‍ കുടിയിരുപ്പില്‍ നൈലോണ്‍ വല കമ്പനിയില്‍ അടിമപ്പണിയെടുത്ത് വരികയായിരുന്ന മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 20 പേരെ ജില്ല കലക്ടര്‍ സജ്ജന്‍സിങ് ആര്‍. ചവാന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ശിശുസംരക്ഷണകേന്ദ്ര അധികൃതരാണ് മോചിപ്പിച്ചത്. തിരുവട്ടാര്‍ സ്വദേശി നടത്തിയ കമ്പനിയിലാണ് സംഭവം. പരിശോധനയില്‍ 12 ആണുങ്ങളും എട്ട് പെണ്ണുങ്ങളും ഉണ്ടായിരുന്നു. ഇതില്‍ മൂന്നു പെണ്‍കുട്ടികളാണ് ബാലവേലക്കിരയായത്. ഇവര്‍ക്ക് കഴിഞ്ഞ മൂന്നുമാസമായി ശമ്പളം നല്‍കിയിട്ടില്ല. ഇതിനൊപ്പം പുറത്ത് പോകാന്‍ അനുവദിക്കുകയോ രക്ഷാകര്‍ത്തക്കളോട് സംസാരിക്കാനും അനുവദിച്ചിട്ടില്ല. മോചിപ്പിച്ചവരില്‍ ഇതരസംസ്ഥാനക്കാരും ഉള്‍പ്പെടും. ഇവര്‍ക്ക് കമ്പനി നല്‍കേണ്ട തുക വാങ്ങി നല്‍കിയശേഷം അവരെ ബന്ധുക്കളെ ഏല്‍പിക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.