തിരുവനന്തപുരം: സോണല്‍ ഓഫിസുകള്‍ക്കും മെയിന്‍ ഓഫിസിനും പുറമെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കോര്‍പറേഷനിലെ 100 വാര്‍ഡുകളിലും വാര്‍ഡ് സേവാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനം. അതിന്‍െറ ഭാഗമായി തുടക്കത്തില്‍ 53 വാര്‍ഡുകളില്‍ വാര്‍ഡ് സേവാകേന്ദ്രങ്ങളുടെ ഓഫിസുകള്‍ തുറന്നു. അതേസമയം, മാര്‍ച്ചോടെ മാത്രമേ 100 വാര്‍ഡുകളിലും കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് സേവനങ്ങളോടുംകൂടി സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങൂ. കോര്‍പറേഷന്‍െറ സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നതോടെ വാര്‍ഡ് സേവാകേന്ദ്രങ്ങള്‍ ജനങ്ങള്‍ക്ക് പൂര്‍ണമായും ഉപകരിക്കപ്പെടുമെന്ന് മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. കോര്‍പറേഷനിലത്തൊതെ വാര്‍ഡുകളില്‍ വെച്ചുതന്നെ അപേക്ഷകള്‍ക്ക് പരിഹാരം നല്‍കാന്‍ കഴിയും. എന്നാല്‍, ഇപ്പോള്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെങ്കിലും അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടില്ല. കൗണ്‍സിലര്‍ക്ക് നല്‍കാനുള്ള അപേക്ഷകള്‍, പരാതികള്‍ എന്നിവ നല്‍കാന്‍ കഴിയുമെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമാക്കിത്തുടങ്ങിയാലും പൂര്‍ണതോതില്‍ സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. മുഴുവന്‍സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറുകയും വേണം. ഇതെല്ലാം മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് കോര്‍പറേഷന്‍െറ വാദം. കോര്‍പറേഷന്‍ ഇക്കുറി അവതരിപ്പിച്ച ബജറ്റിലെ പ്രധാന ആകര്‍ഷണമായിരുന്നു വാര്‍ഡ് സേവാകേന്ദ്രങ്ങള്‍. മുഴുവന്‍ വാര്‍ഡുകളിലും ഇത് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. കേന്ദ്രസര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ് വാര്‍ഡ് സേവാകേന്ദ്രങ്ങളിലൂടെ സേവനം നേരിട്ട് ജനങ്ങളിലേക്കത്തെിക്കുകയെന്നത്. ഈ ഭരണസമിതി ചുമതലയേറ്റതിനുപിന്നാലെ ഇത് നടപ്പാക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതിനായി ഈ വര്‍ഷത്തെ പ്ളാന്‍ഫണ്ടില്‍ തുക വകയിരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.