വെമ്പായം: ക്വാറിക്ക് ക്രമവിരുദ്ധമായി ലൈസന്‍സ് നല്‍കിയെന്ന് ആരോപിച്ച് മാണിക്കല്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ യു.ഡി.എഫ് അംഗങ്ങള്‍ ബഹളംവെച്ചു. ബഹളത്തത്തെുടര്‍ന്ന് കമ്മിറ്റി പിരിച്ചുവിട്ട് ഭരണപക്ഷം പോയെങ്കിലും പഞ്ചായത്ത് ഹാളില്‍ സത്യഗ്രഹമിരുന്ന മെംബര്‍മാരെ പൊലീസത്തെി അറസ്റ്റ് ചെയ്തു നീക്കി. ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടന ദിവസം വെമ്പായം മദപുരത്തെ വി.കെ.എല്‍ എന്ന ക്വാറിക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയതാണ് പ്രതിഷേധത്തിന് കാരണം. ക്വാറിക്ക് ലൈസന്‍സ് നല്‍കുന്ന വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തുകയോ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ളെന്ന് യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. ബുധനാഴ്ചത്തെ പഞ്ചായത്ത് യോഗത്തില്‍ വിഷയം ഉന്നയിക്കുകയും ചര്‍ച്ച വേണമെന്നാവശ്യപ്പെടുകയും ചെയ്തെങ്കിലും യോഗം പിരിച്ചുവിട്ട് പ്രസിഡന്‍റും എല്‍.ഡി.എഫ് മെംബര്‍മാരും ഇറങ്ങിപ്പോവുകയായിരുന്നത്രേ. തുടര്‍ന്നാണ് യു.ഡി.എഫ് അംഗങ്ങള്‍ ഹാള്‍ വിട്ടു പോകാതെ സത്യഗ്രഹം നടത്തിയത്. ഒടുവില്‍ സന്ധ്യയോടെ പൊലീസത്തെി മെംബര്‍മാരെ അറസ്റ്റ് ചെയ്ത് വെഞ്ഞാറമൂട് സ്റ്റേഷനില്‍ കൊണ്ടുപോയി. മെംബര്‍മാരായ പള്ളിക്കല്‍ നസീര്‍, മഹേന്ദ്രന്‍, ഗോപന്‍, ബിജുകൃഷ്ണന്‍, ജാസ്മി ഇല്യാസ്, ശരണ്യ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.