ആറ്റിങ്ങല്‍: വിനോദയാത്രക്കിടെ അപകടത്തില്‍പെട്ട വിദ്യാര്‍ഥികളെ ആറ്റിങ്ങലില്‍ എത്തിച്ചു. കെ.എസ്.ആര്‍.ടി.സി ബസിലാണ് ഇവരെ എത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഗോപിക കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരും. വിഷ്ണു, ആദര്‍ശ് എന്നിവരെ പ്രത്യേകം ആംബുലന്‍സിലാണ് എത്തിക്കുന്നത്. ഇവര്‍ ബുധനാഴ്ച വൈകീട്ട് കോഴിക്കോട് നിന്ന് യാത്ര തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലത്തെിക്കും. ഗോപികയെ വ്യാഴാഴ്ച വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കും. ആറ്റിങ്ങല്‍ ഗവ. കോളജില്‍ നിന്ന് വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് കോഴിക്കോട്ട് മറിഞ്ഞ് മൂന്ന് അധ്യാപകരുള്‍പ്പെടെ 39 പേര്‍ക്ക് പരിക്കേറ്റിരുന്നു. കോമേഴ്സ് ഡിപ്പാര്‍ട്മെന്‍റിലെ കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. കുട്ടികളുമായി അധ്യാപക സംഘം ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് കോഴിക്കോട്ട് നിന്ന് തിരിച്ചത്. രാത്രി പത്തോടെ ആറ്റിങ്ങലിലത്തെി. രക്ഷാകര്‍ത്താക്കളും സഹപാഠികളും അധ്യാപകരും ഇവരെയും കാത്ത് ആറ്റിങ്ങലിലുണ്ടായിരുന്നു. കൊടുവള്ളി പടനിലം കുന്നങ്ങോട്ടില്‍ വെണ്ണക്കട വളവിലായിരുന്നു അപകടം. ദേശീയപാതയില്‍ കുന്നങ്ങോട്ടിനു സമീപം എതിരെവന്ന ടാങ്കര്‍ലോറിക്ക് സൈഡ് കൊടുക്കവെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.