പൂജപ്പുരയില്‍ ഡി.വൈ.എഫ്.ഐക്കാര്‍ പുതിയ ടാബ്ളോ ബോര്‍ഡ് സ്ഥാപിച്ചു; ജാഗ്രതയോടെ പൊലീസ്

പൂജപ്പുര: യുവസാഗരം പരിപാടിയോടനുബന്ധിച്ച് പൂജപ്പുരയില്‍ ഡി.വൈ.എഫ്.ഐക്കാര്‍ സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ചനിലയില്‍ കണ്ട സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ നേരിടാന്‍ സ്ഥലത്ത് പൊലീസ് സാന്നിധ്യം ശക്തമാക്കി. നശിപ്പിക്കപ്പെട്ട അതേ ചിത്രണ ബോര്‍ഡ് സ്ഥാപിച്ച് ഡി.വൈ.എഫ്.ഐക്കാര്‍ നശിപ്പിച്ചവര്‍ക്ക് മറുപടി നല്‍കി. സ്ഥലത്തെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പൂജപ്പുര പൊലീസ് കലക്ടറോട് ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ യുവസാഗരം പരിപാടിയോടനുബന്ധിച്ച് പൂജപ്പുരയില്‍ സ്ഥാപിച്ച ബോര്‍ഡ് ബുധനാഴ്ച അര്‍ധരാത്രിയിലാണ് നശിപ്പിച്ചത്. ഇതു പിറ്റേന്നാണ് പ്രവര്‍ത്തകര്‍ കണ്ടത്. കാക്കി നിക്കര്‍ ധരിച്ച് ശൂലമേന്തി നില്‍ക്കുന്ന ഒരാള്‍ പശുവിന്‍െറ തലയില്‍ കുത്തുന്നതാണ് ടാബ്ളോ ബോര്‍ഡ്. വര്‍ഗീയതക്കെതിരെയുള്ള പ്രതീകാത്മക ബോര്‍ഡാണ് തങ്ങളുടേതെന്ന് ഡി.വൈ.എഫ്.ഐക്കാര്‍ പറയുന്നു. പ്രസ്തുത ബോര്‍ഡ് നശിപ്പിച്ചത് ബി.ജെ.പിക്കാരെന്നാരോപിച്ച് ഡി.വൈ.എഫ്.ഐക്കാര്‍ രംഗത്തത്തെിയതോടെയാണ് സംഭവം സങ്കീര്‍ണമായത്. ഇതില്‍ തങ്ങള്‍ക്ക് പങ്കില്ളെന്നാണ് ബി.ജെ.പിക്കാര്‍ പറയുന്നത്. മതസ്പര്‍ധ വളര്‍ത്താന്‍ ഇടത് ശ്രമമാണ് നടക്കുന്നതെന്ന് ബി.ജെ.പി ആരോപിക്കുന്നു. രാത്രിയില്‍ ബൈക്കിലത്തെിയ രണ്ടുപേരാണ് ബോര്‍ഡ് നശിപ്പിച്ചതെന്ന് പൂജപ്പുര പൊലീസ് പറയുന്നു. വ്യാഴാഴ്ച സംഭവത്തെ തുടര്‍ന്ന് പൂജപ്പുരയില്‍ സംഘര്‍ഷാവസ്ഥയുണ്ടാകുകയും പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചതന്നെ നശിപ്പിക്കപ്പെട്ട ബോര്‍ഡിന്‍െറ പുതിയ പതിപ്പ് അതേ സ്ഥാനത്ത്് സ്ഥാപിച്ചാണ് ഡി.വൈ.എഫ്.ഐക്കാര്‍ ഇതിനു മറുപടി നല്‍കിയത്. ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കലക്ടര്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പൂജപ്പുര പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.