പൂജപ്പുര: ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊട്ടിക്കാന്‍ സൂക്ഷിച്ചിരുന്ന കമ്പം മുന്‍കൂട്ടി പൊട്ടിച്ച സംഭവത്തില്‍ രണ്ടുപേരെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. മുടവന്‍മുകള്‍ ഉലകുടയ പെരുമാള്‍ ഊരൂട്ടുപറമ്പ് തമ്പുരാന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അവസാനദിനത്തിലെ എഴുന്നള്ളത്ത് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ രാവിലെ 9.30ന് പൊട്ടിക്കാന്‍ വെച്ചിരുന്ന കമ്പക്കെട്ടാണ് അന്നേദിവസം പുലര്‍ച്ചെ നാലിന് ചിലര്‍ പൊട്ടിച്ചത്. ഇത് വിവാദമായിരുന്നു. സംഭവസമയത്ത് പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. ഈ തക്കം നോക്കിയാണ് കമ്പം പൊട്ടിച്ചത്. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുടവന്‍മുകള്‍ നെല്ലിവിള പുത്തന്‍വീട്ടില്‍നിന്ന് തിരുമല പുന്നയ്ക്കാമുകള്‍ തേലിഭാഗം ഊരൂട്ടുപറമ്പ് ടി.സി 28/738-ബി.പി.എസ്-218-കരിഷ്ക്ക വീട്ടില്‍ വാടകക്ക് താമസിക്കുന്ന വിക്കി എന്ന വിഘ്നേഷ് (22), പുന്നയ്ക്കാമുകള്‍ ഊരൂട്ട് ജങ്ഷന്‍ ടി.സി 50/2127 താമരയില്‍ പ്രശാന്ത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.