കരാറുകാരന്‍െറ നില അതീവ ഗുരുതരം

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന് നേതൃത്വം നല്‍കിയ മുഖ്യ കരാറുകാരന്‍െറ നില അതീവഗുരുതരം. കഴക്കൂട്ടം സ്വദേശി സുരേന്ദ്രനെ (67) ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബേണിങ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ സഹോദരന്‍ സത്യനും (55) തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സുരേന്ദ്രന്‍, മകന്‍ ഉമേഷ് (35), സത്യന്‍ എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പരിക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ ഉമേഷിനെ ഉച്ചയോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുരേന്ദ്രന്‍െറ മറ്റൊരു മകന്‍ ദീപു കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വര്‍ഷങ്ങളായി പടക്കക്കച്ചവടം നടത്തുന്ന സുരേന്ദ്രനും മക്കള്‍ക്കുമെതിരെ അനധികൃതമായി വെടിമരുന്നും പടക്കവും കൈവശം വെച്ചതിന് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ കേസുകളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.