നെയ്യാറ്റിന്‍കര: പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തിരുവല്ലം നെടുമം കിഴക്കത്തേട്ട് പുത്തന്‍ വീട്ടില്‍ അജേഷാണ് (21) അറസ്റ്റിലായത്. കഴിഞ്ഞ 28 നാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണിലൂടെയാണ് പ്രതി പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. കഴിഞ്ഞ 28ന് വൈകീട്ട് മൂന്നിന് മാതാപിതാക്കള്‍ അറിയാതെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വിവാഹ വാഗ്ദാനം നല്‍കി കോവളം ബീച്ചിലും തമിഴ്നാട്ടിലെ അകന്ന ബന്ധുവിന്‍െറ വീട്ടിലുംകൊണ്ടുപോയി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ളെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ നെയ്യാറ്റിന്‍കര സി.ഐ സന്തോഷ് കുമാറും സംഘവും കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിധി തമിഴ്നാട്ടിലാണെന്ന് കണ്ടത്തെുകയും തുടര്‍ന്ന് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കാനിരിക്കെ പെണ്‍കുട്ടിയും പ്രതിയും പെരുമ്പഴുതൂരില്‍ എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് പെരുമ്പഴുതൂരില്‍ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ജില്ലാ റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദിന്‍െറ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എം. നസീറിന്‍െറ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര സി.ഐയുടെ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജലാല്‍ സി.പി.ഒമാരായ കൃഷ്ണകുമാര്‍, ജ്യോതിഷ്, ഷാജി, വനിതാ പൊലീസ് വിദ്യ എന്നിവരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയേയും പ്രതിയേയും കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.