പേരൂര്‍ക്കട: പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് ചാടിയ വിചാരണ തടവുകാരനെ സമീപത്തുനിന്ന് പിടികൂടി. ഡോക്ടര്‍മാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു തടവുകാരന്‍െറ രക്ഷപ്പെടല്‍. തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഫോറന്‍സിക് വാര്‍ഡിലെ തറയില്‍ പാകിയിരുന്ന ടൈല്‍സുകളില്‍ ഒന്ന് പൊട്ടിച്ചെടുത്ത് കൈയില്‍ മുറിവുണ്ടാക്കുകയായിരുന്നു. ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് മൂര്‍ച്ചയേറിയ ടൈല്‍സ് ഉയര്‍ത്തി ജീവനക്കാര്‍ക്കുനേരെയും ഇയാള്‍ തിരിഞ്ഞു. മുറിവില്‍നിന്ന് രക്തം വാര്‍ന്നതുകണ്ട ജീവനക്കാര്‍ വിവരം ഡോക്ടറെ അറിയിച്ചു. സംഭവം അറിഞ്ഞ് ചീഫ് കണ്‍സള്‍ട്ടന്‍റ് ഡോ. ഇന്ദു വി. നായര്‍ എത്തുകയും ഇയാളെ പുറത്തിറക്കി ഇന്‍ജക്ഷന്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഡോക്ടറെ ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു. ഡോക്ടര്‍മാരെയും ജീവനക്കാരെയും മറ്റ് അന്തേവാസികളെയും ടൈല്‍സ് വീശി ഭീഷണിപ്പെടുത്തിയശേഷം കസേരകള്‍ ചേര്‍ത്തുവെച്ച് ചികിത്സാകേന്ദ്രത്തിന്‍െറ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് സ്ഥത്തത്തെുകയും രാത്രിയോടെ സമീപത്തെ വീടിനുമുകളില്‍ ഒളിച്ചിരുന്ന ഇയാളെ ബാലംപ്രയോഗിച്ച് താഴെയിറക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയും ചെങ്ങന്നൂര്‍ കോടതിയുടെ പരിഗണനയിലുള്ള ക്രിമിനല്‍ കേസിലെ വിചാരണ തടവുകാരനുമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാളെ ചികിത്സക്കായി രണ്ടുമാസം മുമ്പ് ഇവിടെ പ്രവേശിപ്പിച്ചത്. ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമയായ ഇയാളെ ഇതിന് മുമ്പും മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പലതവണ തന്നെ മോചിപ്പിക്കണമെന്ന് പറഞ്ഞ് ഇയാള്‍ ആരോഗ്യകേന്ദ്രം ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ടുള്ളതായി ജീവനക്കാര്‍ തന്നെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.