ചിറയിന്‍കീഴ്: നൂറോളം മോഷണക്കേസില്‍ പ്രതികളായ രണ്ടുപേരെ ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. അന്തര്‍ സംസ്ഥാന മോഷ്ടാവ് പൂട രവി എന്ന വക്കം കായിക്കര തയ്യില്‍ രവീന്ദ്രന്‍ (58), കൂട്ടാളി വലിയ ഏലാ ഗുരുനാഗപ്പന്‍കാവ് വീട്ടില്‍ വിനോദ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു മാസം മുമ്പ് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനു സമീപത്തെ ശിവദാസന്‍െറ പി.എസ് മന്ദിരത്തില്‍നിന്ന് ചെക് മോഷ്ടിച്ച് 50,000 രൂപ തട്ടിയെടുത്തിരുന്നു. കല്ലമ്പലം ഫെഡറല്‍ ബാങ്ക് ശാഖയില്‍നിന്ന് മുരുകന്‍ എന്നയാളും രവീന്ദ്രനും കൂടിയാണ് ചെക് മാറ്റിയെടുത്തത്. നേരത്തേ മുരുകനെ പിടികൂടിയിരുന്നു. രവീന്ദ്രന്‍ ഒളിവിലായിരുന്നു. പാരിപ്പള്ളി കടമ്പാട്ടുകോണത്ത് രാധാകൃഷ്ണ പിള്ളയുടെ വീട്ടില്‍നിന്ന് മൊബൈലും ആഭരണവും കവര്‍ന്നകേസിലും രവീന്ദ്രന്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ആഗസ്റ്റ് എട്ടിന് രാത്രിയിലാണ് സംഭവം. പാരിപ്പള്ളി എള്ളുവിളയില്‍ ദിലീപിന്‍െറ മോട്ടോര്‍ സൈക്ക്ള്‍ കൂട്ടുപ്രതിയായ വിനോദുമായി ചേര്‍ന്ന് കഴിഞ്ഞ മാസം കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചാത്തൂര്‍, കണ്ണേറ്റ്മുക്ക്, വഞ്ചിമുക്കില്‍ റിട്ട. ടീച്ചര്‍ അജിതയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് വിനോദ്. പാരിപ്പള്ളിയില്‍നിന്ന് മോഷ്ടിച്ച ബൈക്ക് ഉള്‍പ്പെടെ വലിയ ഏലായില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലം, തിരുവനന്തപുരം ജില്ലയിലെ നിരവധി സ്റ്റേഷനുകളില്‍ രവീന്ദ്രനും വിനോദിനും എതിരെ കേസുണ്ട്. സ്വന്തമായി കേസ് വാദിക്കുന്നയാളാണ് രവീന്ദ്രന്‍. റൂറല്‍ എസ്.പി ഷഹീന്‍െറ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പ്രതാപന്‍നായര്‍, സി.ഐ എം. അനില്‍കുമാര്‍ എസ്.ഐ വി.എസ്. പ്രശാന്ത്, എസ്.ഐമാരാരായ ശ്രീകുമാരന്‍ നായര്‍, വിജയന്‍ നായര്‍, പൊലീസുകാരായ ശരത്കുമാര്‍, അനില്‍ കുമാര്‍, സന്തോഷ് ലാല്‍, നിസാര്‍, ശിവപ്രസാദ്, ജ്യോതിഷ്, മനോജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ്രപതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.