ഗ്യാസ് കണക്ഷന്‍െറ പേരില്‍ തട്ടിപ്പ്; നൂറിലേറെപ്പേര്‍ കബളിപ്പിക്കപ്പെട്ടതായി പരാതി

ആര്യനാട്: മലയോര ഗ്രാമീണമേഖലയില്‍ പുതിയ ഗ്യാസ് കണക്ഷന്‍െറ പേരില്‍ വന്‍തട്ടിപ്പ്. ഉപഭോക്താക്കളില്‍ നിന്ന് ആയിരക്കണക്കിന് രൂപ അമിതമായി ഈടാക്കുന്നതായാണ് പരാതി. അടുത്തിടെ ആര്യനാട്ട് ആരംഭിച്ച ഇന്‍ഡന്‍ ഗ്യാസ് ഏജന്‍സിയുടെ പേരിലാണ് നൂറുകണക്കിനുപേര്‍ കബളിപ്പിക്കപ്പെട്ടത്. ഗ്യാസ് ഏജന്‍സി ജീവനക്കാരാണെന്ന പേരില്‍ ഏജന്‍റുമാര്‍ വീടുകളിലത്തെി പാചകവാതക കണക്ഷന്‍ തവണവ്യവസ്ഥയില്‍ ഉള്‍പ്പെടെ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഉപഭോക്താക്കളെ കെണിയില്‍ വീഴ്ത്തുന്നത്. സിലിണ്ടര്‍, സ്റ്റൗ, അനുബന്ധ ഉപകരണങ്ങള്‍, ഡിപ്പോസിറ്റ്, ഉള്‍പ്പെടെ 6200 രൂപ മുതല്‍ നേരിട്ട് വാങ്ങും. തവണ വ്യവസ്ഥയാണെങ്കില്‍ 6500 മുതല്‍ 8000 രൂപ വരെയാണ് ഈടാക്കുന്നത്. തുടര്‍ന്ന് റേഷന്‍ കാര്‍ഡും അനുബന്ധരേഖകളുമായി ഏജന്‍സി ഓഫിസില്‍ നിശ്ചിതദിവസം എത്താന്‍ ആവശ്യപ്പെടും. ഇങ്ങനെ എത്തുമ്പോള്‍ ഇവര്‍ ഓഫിസ് ജീവനക്കാരെപ്പോലെ പെരുമാറി കണക്ഷന്‍ നല്‍കും. തുക ബാക്കി നല്‍കാനുണ്ടെങ്കില്‍ ഉപഭോക്താവില്‍ നിന്നും അതും വാങ്ങും. പലരും വീട്ടിലത്തെി ബില്ലുകള്‍ പരിശോധിക്കുമ്പോഴാണ് ആയിരക്കണക്കിന് രൂപ അമിതമായി ഈടാക്കിയതായി മനസ്സിലാവുന്നത്. ഏജന്‍സി ഓഫിസുമായി ബന്ധപ്പെടുമ്പോള്‍ ആ പേരില്‍ ജീവനക്കാരനില്ളെന്ന് മറുപടി നല്‍കും. ഗ്യാസ് ഏജന്‍സി അധികൃതരുടെ ഒത്താശയോടെയാണ് തട്ടിപ്പെന്നാണ് ആരോപണം. ഉറിയാക്കോട് സ്വദേശിയായ വിനോദിന്‍െറ വീട്ടില്‍ എത്തി ആര്യനാടെ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന്‍ ഷാജഹാന്‍ എന്ന് പരിചയപ്പെടുത്തി പുതിയ കണക്ഷന്‍ നല്‍കാമെന്ന് പറഞ്ഞ് 6200 രൂപ വാങ്ങിയിരുന്നു. തുടര്‍ന്ന് ഏജന്‍സി ഓഫിസില്‍ എത്തിയപ്പോള്‍ ഗ്യാസ് കണക്ഷനും ബുക്കും നല്‍കി. വീട്ടിലത്തെി ബില്ലുകള്‍ കൂട്ടി നോക്കിയപ്പോഴാണ് 5500 രൂപയുടെ സ്ഥാനത്ത് 6200 രൂപ ഈടാക്കിയതായി ബോധ്യപ്പെടുന്നത്. തുടര്‍ന്ന് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഷാജഹാന്‍ എന്നപേരില്‍ ജീവനക്കാരനില്ല എന്ന മറുപടിയാണ് ലഭിച്ചതത്രെ. ഗ്യാസ് കണക്ഷന്‍ നല്‍കാമെന്ന പേരില്‍ തന്നെ സമീപിച്ചയാള്‍ ഓഫിസ് ജീവനക്കാരോടൊപ്പമുണ്ടായിരുന്നിട്ടും അറിയില്ളെന്ന് പറയുന്നത് ഏജന്‍സി അധികൃതരുടെ ഒത്താശക്ക് തെളിവാണെന്ന് ചൂണ്ടിക്കാട്ടി വിനോദ് കലക്ടര്‍ക്കും താലൂക്ക് സപൈ്ള ഓഫിസര്‍ക്കും പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്. പുതിയ ഗ്യാസ് കണക്ഷന്‍ നല്‍കുന്നതിന് ഏജന്‍റുമാരെ നിയമിച്ചിട്ടില്ളെന്നും രേഖകളുമായി നേരിട്ട് ഏജന്‍സി ഓഫിസിലത്തെിയാല്‍ 5500 രൂപക്ക് പുതിയ പാചകവാതക കണക്ഷന്‍ ലഭിക്കുമെന്നും ആര്യനാട്ടെ ഇന്‍ഡന്‍െറ ഡീലറായ ബി.എസ് ഗ്യാസ് ഏജന്‍സി അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.